ളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ ലോകത്തു പടർന്നു പന്തലിച്ച ആഗോള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ (PMF) റിയാദ് സെൻട്രൽ കമ്മറ്റി പുനഃസംഘടിപ്പിച്ചു. ലോകത്ത് നാൽപതോളം രാജ്യങ്ങളിൽ അടിവേര് ഉറപ്പിച്ചു കൊണ്ട് ഇന്ത്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികളുള്ള സൗദിയിൽ അതിന്റെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കമ്മിറ്റികൾ അൽ ഖർജ്, ദമ്മാം എന്നിവിടങ്ങളിൽ നിലവിൽ വരുകയും ജിദ്ദയിൽ ഈ മാസത്തോടെ നിലവിൽ വരുന്ന പിഎംഎഫ് റിയാദിലും പുനഃസംഘടിപ്പിച്ചു. അതിന്റെ ഭാഗമായി റിയാദിൽ സിദ്ദിഖ് കല്ലുപറമ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ധാരണയായി തുടർന്ന് ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി ലത്തീഫ് തെച്ചിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം റിയാദിലെ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐക്യകണ്‌ഠേന റാഫി പാങ്ങോടിനെ പ്രസിഡന്റായും വൈസ് പ്രസിഡന്റായും അൻവർ സാദത്ത്, ഫാറൂഖ്, ജനറൽ സക്രട്ടറി സലിം വട്ടപ്പാറ, ജോയിൻ സക്രട്ടറി അഹമ്മദ് സഹീർ തിരുവനന്തപുരം, നാസർ ലെയ്‌സ്, ട്രഷറർ സാബു ഫിലിപ്പ് മുഖ്യ രക്ഷാധികാരി സിദ്ദിഖ് കല്ലുപറമ്പ, മീഡിയാ കൺവീനർ ജയൻ കൊടുങ്ങല്ലൂർ ചാരിറ്റി കൺവീനർ ശരഫു മണ്ണാർക്കാട് എന്നിവരെയും തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾക്ക് ചന്ദ്രസേനൻ, ഗിരീഷ്, സ്റ്റാൻലിറ ജോസ്, ജോൺ റാൽഫ്, പിഎംഎഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ (ആസ്ട്രിയ), ഗ്ലോബൽ മുഖ്യ രക്ഷാധികാരികളായ മാത്യു മൂലചെരിൽ ജോസ് കാനാട്ടു (അമേരിക്ക), സംഘടനയുടെ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്ന് (ആസ്ട്രിയ), കമ്മറ്റിയുടെ ഡയറക്ടർ ബോർഡ് അങ്ങമായ സൗദിയിലെ അറബ്‌കോ രാമചന്ദ്രൻ, സൗദിയിലുള്ള ഗ്ലോബൽ ജനറൽ സെക്രട്ടറി ലത്തീഫ് തെച്ചി, ഗ്ലോബൽ പിആർഓ സാന്റി മാത്യു, ഗ്ലോബൽ വുമൺ ചെയർമാൻ മിസ്സ് ലിസ്സി അലക്‌സ് (അമേരിക്ക), വൈസ് ചെയർമാൻ ശാഹിദ കമാൽ (കേരള), ഗ്ലോബൽ കൺവെൻഷൻ ചെയർമാൻ ബഷീർ അമ്പലായി (ബഹ്‌റൈൻ), ഗ്ലോബൽ വൈസ് ചെയർ പേഴ്‌സൺ ഷീല ചെറു (അമേരിക്ക), ഗ്ലോബൽ ജോയിൻ സെക്രട്ടറി മനോജ് വർഗീസ് (ദുബായ്) എന്നിവരും വിവിധ രാജ്യങ്ങളിലുള്ള സംഘടനയുടെ പ്രസിഡന്റുമാരും ആശംസകൾ അറിയിച്ചു.