റിയാദ് : പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മറ്റിയുടെ നേതൃതത്തിൽ നടന്നുവരുന്ന റമദാൻ കിറ്റ് വിതരണം അഞ്ചാം ഘട്ടത്തിലേക്ക് കടന്നു. സൗദിയില്ടനീളം നടന്നുവരുന്നകിറ്റ് വിതരണം റിയാദിൽ അഞ്ചാം ഘട്ടത്തിലേക്ക് കടന്നു.

നാഷണൽ പ്രസിഡണ്ട് ഡോക്ടർ നാസർ നാഷണൽ ജോയിൻസെക്രട്ടറി സവാദ് ആയത്തിൽ കേരള കോഡിനെറ്റർ ചന്ദ്രസേനൻഎന്നിവരുടെ നേതൃത്തത്തിൽ അൽ ഖർജിൽ കിറ്റ് വിതരണം ഇന്നലെ ആരംഭിച്ചു. അൽഖർജിൽ നിന്നും 30 കിലോമീറ്റർഅകലെയുള്ള മരുഭൂമിയിലെ ഉൽപ്ര ദേശത്താണ് ആടിനെയും ഒട്ടകത്തെയും മെയ്‌ക്കുന്ന ഇന്ത്യക്കാരും അറബി ആഫ്രിക്കൻ വംശജരും താമസിക്കുന്ന വിവിധ ടെന്റുകളിൽ പി എം എഫ്പ്രവർത്തകർ എത്തിയാണ് അരി, എണ്ണ,പലവ്യഞ്ജനനസാധനകൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്‌സൗദിയുടെ വിവധ ഭാഗങ്ങളിൽ പി എം എഫ് യുണിറ്റ്കളുടെനേതൃത്തത്തിൽ കിറ്റ് വിതരണം തുടരുകയാണ്.

ഇഫ്താർ സംഗമങ്ങൾ ഒഴിവാക്കി പ്രവാസി മലയാളി ഫെഡറേഷന്മരുഭൂമിയിൽ നടത്തി വരുന്ന ഈ റിലീഫ് പ്രവർത്തനങ്ങൾഇതിനകം മറ്റു സംഘടനകളും മാതൃക ആക്കി കഴിഞ്ഞു. സൗദി തലകിറ്റ് വിതരണം തുടക്കം കുറിച്ചത് പി. എം എഫ്. റിയാദ് സെൻട്രൽകമ്മിറ്റിയാണ് റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്തത്തിൽനടന്നുവരുന്ന കിറ്റ് വിതരണത്തിന് ഗ്ലോബൽ വക്താവ് ജയൻകൊടുങ്ങല്ലൂർ ,ജി സി സി കോർഡിനെറ്റർ റാഫി പാങ്ങോട്.റിയാദ്സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് മുജീബ് കായംകുളം, സെക്രട്ടറിഷിബു ഉസ്മാൻ, ഷാജഹാൻ ചാവക്കാട്, ഷെരീക് തൈകണ്ടിഎന്നിവർ നേതൃത്വം കൊടുക്കുന്നു.

അഞ്ചാം ഘട്ടത്തിലേക്ക്കടന്ന റമദാൻ കിറ്റ് വിതരണം വളരെ വിജയകരമായാണ് മുന്നോട്ട്‌ പോകുന്നതെന്നും ഈ ജീവ്കാരുന്ന്യ പുണ്ണ്യ പ്രവർത്തിയിൽപങ്കാളികളാകാനും സഹായങ്ങൾ എത്തിക്കുന്നതിനുംവെക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണംഅഭ്യർത്ഥി ക്കുന്നതായി പി എം എം നേതാക്കൾ അറിയിച്ചു