- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എം എഫ് മുസാമിയ യുനിറ്റ് വാർഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
റിയാദ്: ആഗോളമലയാളികളുടെ പൊതുവേദിയായ പ്രവാസിമലയാളി ഫെഡറേഷൻ സൗദി മുസാമിയ യുനിറ്റ് ഒന്നാമത് വാർഷികവും കുടുംബസംഗമവും ''ഗ്രാമോത്സവം 2017'' മുസാമിയയിൽ അരങ്ങേറി.വിവിധ കലാ കായിക മത്സരങ്ങൾ മെഡിക്കൽ ക്യാമ്പ് എന്നിവ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം മാധ്യമ പ്രവർത്തകനും പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ മീഡിയ കോർഡി നെറ്റരറുമായ ജയൻ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പക്ഷഭേദമില്ലാതെ പ്രവർത്തിക്കാനും കുടുംബ പ്രാരാബ്ധങ്ങൾ നിറവേറ്റുന്നതിനോടൊപ്പം ജീവകരുന്ന്യസാമുഹ്യരംഗത്ത് നിന്നുകൊണ്ട് പ്രത്യാശയറ്റവരുടെ ശബ്ദമായി മാറാൻ പി എം എഫ് പ്രവർത്തകർക്ക് കഴിയണമെന്നും ജയൻ കൊടുങ്ങല്ലൂർ ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് വിജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിന് ആശംസ നേർന്നുകൊണ്ട് ജി സി സി കോർഡിനെറ്റർ റാഫി പാങ്ങോട് ,നാഷണൽ കമ്മറ്റി പ്രസിഡണ്ട് ഡോ: അബ്ദുൽ നാസർ, ഹക്കീം ഇരാറ്റുപേട്ട (സ്‌നേഹകൂട്ടം) അസലാം പാലത്ത്,ഷിബു ഉസ്മാൻ, സുധീഷ് ,മുഹമ്മദാലി,റജി.പി ജോസ് ,ലിയോ ടോണി, എന്നിവർ സംസാര
റിയാദ്: ആഗോളമലയാളികളുടെ പൊതുവേദിയായ പ്രവാസിമലയാളി ഫെഡറേഷൻ സൗദി മുസാമിയ യുനിറ്റ് ഒന്നാമത് വാർഷികവും കുടുംബസംഗമവും ''ഗ്രാമോത്സവം 2017'' മുസാമിയയിൽ അരങ്ങേറി.വിവിധ കലാ കായിക മത്സരങ്ങൾ മെഡിക്കൽ ക്യാമ്പ് എന്നിവ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം മാധ്യമ പ്രവർത്തകനും പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ മീഡിയ കോർഡി നെറ്റരറുമായ ജയൻ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പക്ഷഭേദമില്ലാതെ പ്രവർത്തിക്കാനും കുടുംബ പ്രാരാബ്ധങ്ങൾ നിറവേറ്റുന്നതിനോടൊപ്പം ജീവകരുന്ന്യസാമുഹ്യരംഗത്ത് നിന്നുകൊണ്ട് പ്രത്യാശയറ്റവരുടെ ശബ്ദമായി മാറാൻ പി എം എഫ് പ്രവർത്തകർക്ക് കഴിയണമെന്നും ജയൻ കൊടുങ്ങല്ലൂർ ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് വിജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിന് ആശംസ നേർന്നുകൊണ്ട് ജി സി സി കോർഡിനെറ്റർ റാഫി പാങ്ങോട് ,നാഷണൽ കമ്മറ്റി പ്രസിഡണ്ട് ഡോ: അബ്ദുൽ നാസർ, ഹക്കീം ഇരാറ്റുപേട്ട (സ്‌നേഹകൂട്ടം) അസലാം പാലത്ത്,ഷിബു ഉസ്മാൻ, സുധീഷ് ,മുഹമ്മദാലി,റജി.പി ജോസ് ,ലിയോ ടോണി, എന്നിവർ സംസാരിച്ചു, പ്രമോദ് കൊടുങ്ങല്ലൂർ സ്വാഗതവും, ലിജു നന്ദിയും പ്രകാശിപ്പിച്ചു.
തുടർന്ന് ജി ഫോർ മ്യൂസിക് ട്രൂപ്പ് അവതരിപ്പിച്ച ഗാനസന്ധ്യയും, മണി ടീം അവതരിപ്പിച്ച നൃത്തനിർത്ത്യങ്ങൾ,കലാഭവൻ നസീബ് അവതരിപ്പിച്ച ഫിഗർ ഷോ എന്നിവ ആഘോഷങ്ങൾക്ക് നിറവേകി. പോൾ ജോർജ് ,സന്ദീപ് അനൂപ്, പപ്പൻ ,ശ്യാംകുമാർ, രാജീവൻ, ബിജു പുനലൂർ, ബൈജ്ജു ഖാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി