റിയാദ് (കെ.എസ്.എ): വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ ലോകത്ത് പടർന്നുപന്തലിച്ച ആഗോള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) റിയാദ് ചാപ്റ്റർ നിലവിൽ വന്നു. ലോകത്ത് നാൽപ്പതോളം രാജ്യങ്ങളിൽ വേറുറപ്പിച്ചുകൊണ്ടാണ് സംഘടന ശക്തിപ്പെടുന്നത്. ഇന്ത്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികളുള്ള സൗദിയിൽ അതിന്റെ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ചാപ്റ്റർ.

ഫെബ്രുവരി 2, വെള്ളിയാഴ്ച റിയാദ് അൽ റയാൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ലത്തീഫ് തെച്ചിയുടെയും സൗദി കോഓർഡിനേറ്റർ ജെ. കെ കോഴിക്കോടിന്റെയും നേതൃത്വത്തിലാണ് റിയാദ് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സിദ്ദിഖ് കല്ലൂപ്പറമ്പൻ (പ്രസിഡന്റ്), സാബു ഫിലിപ്പ് (വൈസ് പ്രസിഡന്റ്), ഫൈസൽ കൊണ്ടോട്ടി (വൈസ് പ്രസിഡന്റ്), ബിജു കോട്ടയം (വൈസ് പ്രസിഡന്റ്), സലിം വട്ടപ്പാറ (സെക്രട്ടറി), തോമസ് വഴിക്കടവ് (ജോ. സെക്രട്ടറി), കോയ പടിക്കൽ (ജോ. സെക്രട്ടറി), അസീഫ് (ജോ. സെക്രട്ടറി), റഷീദ് പൂനൂർ (ജോ. സെക്രട്ടറി), അൻവർ സാദത്ത് (ട്രഷറർ), സദക്കത് കൈഫി (പി.ആർ.ഒ), റസാക്ക് മഞ്ചേരി (പി.ആർ.ഒ) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു. കൂടാതെ സംഘടനയുടെ റിയാദ് ചാപ്റ്റർ മുഖ്യ രക്ഷാധികാരികളായി ജബ്ബാർ, മാഹാത്മാ ഇന്റെർനാഷണൽ സ്‌കൂൾ ചെയർമാൻ ഹരികൃഷ്ണൻ, അഡ്‌വൈസറി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് റഫീക്ക് ഹസൻ വെട്ടത്തൂർ എന്നിവരെയും തിരഞ്ഞെടുത്തു. റിയാദിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ശറഫു മണ്ണാർക്കാട്, അസീസ് തലയാട്, കമറുദ്ധീൻ എന്നിവർ നേതൃത്വം നൽകും.

പുതിയ ഭാരവാഹികൾക്ക് സൗദി കോഓർഡിനേറ്റർ ജെ.കെ കോഴിക്കോട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ (ഓസ്ട്രിയ), ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ മാത്യു മൂലേച്ചേരിൽ (യു.എസ്.എ), ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് വൈസ് ചെയർമാൻ ബഷീർ അമ്പലായി (ബഹ്‌റൈൻ), ചെയർമാൻ ഡോ. ജോസ് കാനാട്ട് (യു.എസ്.എ), വൈസ് ചെയർപേഴ്‌സൺ ഷീല ചെറു (യു.എസ്.എ), ഗ്ലോബൽ സെക്രട്ടറി ഷിബി നാരമംഗലത്ത് (ഇന്ത്യ), ഗ്ലോബൽ ട്രഷറർ പി.പി ചെറിയാൻ (യു.എസ്.എ) എന്നിവർ ആശംസകൾ അറിയിച്ചു.

റഫീക്ക് ഹസ്സൻ വെട്ടത്തൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സിദ്ദിക്ക് കല്ലൂപ്പറമ്പൻ സ്വാഗതമാശംസിച്ചു. പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ഷക്കീബ് കോളക്കാരൻ സമ്മേളനത്തിന്റെ ഉദ്ഘാടന കർമം നിർവ്വഹിച്ചു. തുടർന്ന് ഹാരിസ് ചോല, അൽ നൂർ സ്‌കൂൾ ഇംഗ്ലീഷ് അദ്ധ്യാപകൻ സലീഷ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. സലിം വട്ടപ്പാറ (വാഴക്കാട്) നന്ദി രേഖപ്പെടുത്തി.