റിയാദ്: റൺവേ അറ്റകുറ്റപ്പണികളുടെ പേരിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളം മെയ്‌ മുതൽ ദീർഘകാലേത്തക്ക് അടച്ചിടാനുള്ള തീരുമാനത്തിൽ ദുരൂഹത അകറ്റി കരിപ്പൂരിലേക്കുള്ള യാത്രാപ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) റിയാദ് യൂണിറ്റ് പ്രവാസികളിൽനിന്ന് ഒപ്പുശേഖരണം ആരംഭിച്ചു.

ചടങ്ങ് അൽ റയാൻ ക്ലിനിക്കിലെ പ്രശസ്ത ഡോക്ടർ ഡോ. തമ്പി ഉദ്ഘാടനം ചെയ്തു. വലിയ വിമാനങ്ങൾ റദ്ദാക്കുന്നതു വഴി മറ്റു വിമാന കമ്പനികളുടെ ടിക്കറ്റ് വിലവർധനവിനും ടിക്കറ്റ് ലഭിക്കാതിരിക്കാനും കാരണമാകും. റൺവേ ഭാഗികമായി അടച്ചിടാതെതെന്ന ഇതിനു മുമ്പും കോഴിക്കോട് എയർപോർട്ടിൽ അറ്റകുറ്റപ്പണികൾ നടന്നിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കതെതന്നെ ഉചിത സമയം കണ്ടെത്തി അറ്റകുറ്റപ്പണികൾ നടത്തണമെന്നും പണി കൃതസമയത്ത് പൂർത്തിയാക്കാനാവശമായ സമഗ്ര പദ്ധതി ആവിഷ്‌കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വിഷയത്തിൽ റിയാദ് പ്രവാസി മലയാളി ഫെഡറേഷൻ റിയാദിലെ വിവിധ ലേബർക്യാമ്പുകൾ സന്ദർശിച്ച് പ്രവാസികളിൽനിന്ന് ഒപ്പു ശേഖരണം നടത്തി പ്രധാനമന്ത്രി, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി, വിദേശകാര്യ മന്ത്രി എയർപോർട്ട് അതോററ്റി ഓഫ് ഇന്ത്യ ചെയർമാൻ, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് കേരളത്തിൽനിന്നുള്ള എംപിമാർ, വിവിധ പാർട്ടി നേതാക്കൾ, കാലിക്കട്ട് എയർപോർട്ട് ചെയർമാൻ, എയർപോർട്ട് അതോററ്റി റീജണൽ ചെയർമാൻ എന്നിവർക്ക് നിവേദനം നൽകുമെന്നും പിഎംഎഫ് റിയാദ് നേതാക്കൾ വ്യക്തമാക്കി.

റിയാദിലെ അൽ റയാൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ധിക് കല്ലൂപ്പറമ്പൻ അധ്യക്ഷത വഹിച്ചു. സൗദി കോഓർഡിനേറ്റർ ജെ.കെ. കോഴിക്കോട്, റഫീക്ക് ഹസൻ വട്ടത്തൂർ, ഹരികൃഷ്ണൻ ഷറഫുദ്ദീൻ, നാസർ ലൈസ് അസീസ്, റഷീദ് പാനൂർ, ഫിറോസ് ഷഫീർ, നിഷാദ് ആലംകോട്, യൂസഫ് എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ സലിം വട്ടപ്പാറ സാഗതവും അൻവർ സാദത്ത് നന്ദിയും പറഞ്ഞു.