റിയാദ് : റമദാൻ കാരുണ്യത്തിന്റെ പുണ്ണ്യവുമായി പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി മരുഭൂമിയിൽ ആടുകളെയുംഒട്ടകത്തെയും മെയ്‌ക്കുന്ന പാവപെട്ട പ്രവാസികളെ തിരഞ്ഞ് പ്രധാനറോഡിൽ നിന്നും ഉൾപ്രദേശത്തേക്ക് യാത്ര ചെയ്താണ് റമദാൻ കിറ്റ്‌വിതരണം നടത്തിയത്. കിറ്റിൽ 5 കിലോ അരി, എണ്ണ, പലവ്യഞ്ജനങ്ങൾതുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പത്ത് ദിവസംനീണ്ട്‌നിൽക്കുന്ന ക്വിറ്റ് വിതരണമാണ് പി എം എഫ് പ്രവർത്തകർസംഘടിപ്പിച്ചിട്ടുള്ളത്

കഴിഞ്ഞ വര്ഷം പ്രവാസി മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച റമദാൻകിറ്റ് വിതരണം പല സംഘടനകളും മാതൃക ആക്കിയിരുന്നു.നോമ്പ്തുറയെന്ന ആഡംബര റംസാൻ വിരുന്നുകളിൽ നിന്നും വ്യത്യസ്തമായിസൗദിയിലുടനീളം പി എം എഫ് യൂണിറ്റുകൾ റമദാൻ കിറ്റുകൾ വിതരണം
നടത്തി വരുന്നതായി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോക്ടർ അബ്ദുൾനാസർ അറിയിച്ചു. പി എം എഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുംസൗദിയിലെ സിറ്റി ഫ്ളവർ ഗ്രൂപ്പുമായി ചേർന്നാണ് ആദ്യ ദിവസത്തെകിറ്റ് വിതരണം സംഘടിപ്പിച്ചത്

ഗ്ലോബൽ വക്താവ് ജയൻ കൊടുങ്ങല്ലൂർ, ജി സി സി കോഡിനേറ്റർ റാഫിപാങ്ങോട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുജീബ് കായംകുളം,ഷിബു ഉസ്മാൻ, അസ്ലം പാലത്ത്, ജോർജ് കുട്ടി മാക്കുളം, ഷരിഖ്തൈക്കണ്ടി, ഷാജഹാൻ ചാവക്കാട് തുടങ്ങിയവർ നേതൃത്വം കൊടുത്തു