- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ പ്രശ്നം കാരണം കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടിയ അമ്മയും മകനും; ഒരു മുറിയിലെ ഉറക്കം പ്രശ്നമായി; വയറുവേദനയുമായി മെഡിക്കൽ കോളേജിൽ എത്തിയ 14-കാരി എട്ടു മാസം ഗർഭിണി; പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റും
കൊച്ചി: എറണാകുളം 14കാരിയെ പീഡനത്തിലൂടെ ഗർഭിണിയാക്കിയ യുവാവ് പൊലീസ് പിടിയിൽ. ദീർഘനാളായി ഇയാൾ പെൺകുട്ടിയെ ദുരുപയോഗം ചെയ്തു വരികയായിരുന്നു. കുടുംബവുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വയറുവേദനയെ തുടർന്നു പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കു കൊണ്ടുവന്നപ്പോഴാണ് ഗർഭിണിയാണെന്ന വിവരം ശ്രദ്ധയിൽ പെടുന്നത്. പെൺകുട്ടി എട്ടു മാസം ഗർഭിണിയാണ്.
ഈ വിവരം ആശുപത്രി അധികൃതരാണ് പൊലീസിൽ റിപ്പോർട്ടു ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ കൂട്ടുകാരിയുടെ മകനാണ് പീഡകൻ. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ആൺകുട്ടിയുടെ അമ്മയും പ്രതിയും കുറച്ചു കാലമായി പെൺകുട്ടിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
ചെറിയ വീട് ആയിരുന്നതിനാൽ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നത്. ഈ സാഹചര്യത്തിലാണ് യുവതി ഗർഭിണിയായത്. സ്വന്തം മകനായാണ് യുവാവിനെ കരുതുന്നത് എന്നും ഭാവിയിൽ ഇരുവരുടെയും വിവാഹം നടത്താമെന്നു ചിന്തിച്ചിരുന്നതായും യുവതിയുടെ അമ്മ നൽകിയ മൊഴിയിൽ പറയുന്നു.
പെൺകുട്ടിക്കു പ്രായ പൂർത്തി ആകാത്തതുകൊണ്ടു പോക്‌സോ കേസ് എടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്. 21 വയസ്സാണ് പയ്യനുള്ളത്. മെഡിക്കൽ കോളേജിൽ നിന്നും പെൺകുട്ടിയുടെ ഗർഭ വാർത്ത പൊലീസിൽ അറിയിച്ചതാണ് കേസിന് വഴിയൊരുക്കിയത്. പെൺകുട്ടിക്ക് ഗർഭമുള്ളത് വയറുവേദന വന്നപ്പോഴാണ് വീട്ടുകാരറിയുന്നത്.