കൊല്ലം: പോക്സോ കേസിൽ ഇരയായിരുന്ന പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പുതിയ കാമുകനെ തപ്പി പൊലീസ്. ബന്ധുവും പ്രായപൂർത്തിയാകാത്തതുമായ ഒരു പയ്യനാണ് എന്ന് പെൺകുട്ടി പറഞ്ഞത് എന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതി പ്രായപൂർത്തിയാകാത്ത ആളായാലും ഇയാളുടെ പേരിൽ പോക്സോ ചുമത്തുകയും കേസിൽ ശിക്ഷാനടപടികൾ ഉണ്ടാവുകയും ചെയ്യും.

ഞെട്ടിക്കുന്ന കഥയാണ് പുറത്തു വരുന്നത്. 2016 ൽ ഈ പെൺകുട്ടിയെ അയൽവാസിയായ യുവാവ് ലൈംഗകമായി ചൂഷണം ചെയ്യാൻ ശ്രമിച്ചിരുന്നു. അതിനെ തുടർന്ന് പൊലീസ് കേസ്സെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യത്തെ സംഭവം നടന്നിട്ട് 5 വർഷം പിന്നിട്ടിട്ടും കേസിൽ ഇത് വരെ ശിക്ഷാ വിധി ഉണ്ടായിട്ടില്ല.

കേസിലെ പ്രതി ഇപ്പോഴും വിചാരണ നേരിടുകയാണ്. ഈ കേസ് നടക്കുന്നതിനിടയിലാണ് പെൺകുട്ടിയുടെ പ്രസവവും പുതിയ സംഭവവികാസങ്ങളും ഉണ്ടാകുന്നത്. പ്രസവം അതീവ രഹസ്യമായാണ് നടന്നത്. കഴിഞ്ഞ ദിവസമാണ് ഈ പെൺകുട്ടി പ്രസവിച്ചത്. പെൺകുട്ടിയുടെ മാതാവ് പ്രസവിച്ച ചോരകുഞ്ഞുമായി സർക്കാർ ആശുപത്രിയിൽ എത്തുകയും ചെയ്തു.

ആശുപത്രിയിൽ എത്തിയ കുട്ടിയുടെ അമ്മയ ചോരകുഞ്ഞിനെ താൻ പ്രസവിച്ചതാണ് എന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ഇതിൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ വെളിവായത്. അമ്മ പ്രസവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞു. ഇതോടെ പൊലീസ് എത്തി. ആശുപത്രി അധികൃതരുടെ പരാതിയേ തുടർന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലത്തിന്റെ മലയോരത്താണ് ഈ പീഡനം നടന്നത്.

ബന്ധുവായ ഒരു പയ്യന്റെ പേര്‌ പെൺകുട്ടി പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. ഈ പയ്യനും പ്രായപൂർത്തിയാകാത്ത ആളാണ് എന്നാണ് പൊലീസ് പറയുന്നത്. പെൺകുഞ്ഞിനാണ് പതിനഞ്ചുകാരി മാതാവ് ജന്മം നൽകിയത്. മാതാവിനും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല. പെൺകുട്ടി ഗർഭിണി ആയിരുന്നിട്ടും മാതാപിതാക്കളുടെ അറിവിൽ സംഭവം പെട്ടില്ലെന്നാണ് അമ്മ പറയുന്നത്. ഇതും വിശ്വസനീയമല്ല.

കുട്ടിയുമായി പെൺകുട്ടിയുടെ മാതാവ് എത്തിയതും പൊലീസ് സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തിൽ ആരെങ്കിലും ഈ സംഭവത്തിന് ഒത്താശ ചെയ്തുകൊടുത്തിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.