കണ്ണൂർ :പത്താം ക്ലാസ് വിദ്യാർത്ഥിയായ 16കാരിയെ വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോക്‌സോ കേസ്. കണ്ണൂർ ചെറുപുഴയിലെ റോജിൻ കുമാർ എന്ന മണിക്കെതിരെയാണ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചെറുപുഴ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ കാമുകാനാണ് ഇയാൾ എന്നാണ് പൊലീസ് പറയുന്നത്.

സംഭവം മറച്ചുവച്ച് കാമുകന് ഒത്താശ ചെയ്ത മാതാവും പോക്‌സോ കേസിൽ പ്രതിയാണ്. 2019 ലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവുമായി അകന്നു കഴിയുന്ന മാതാവിനൊപ്പം താമസിച്ചു വരികയായിരുന്നു പെൺകുട്ടി. കുട്ടിയെ വീട്ടിൽ വച്ച് പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം പെൺകുട്ടി മാതാവിനോട് പറഞ്ഞപ്പോൾ മാതാവ് പീഡനവിവരം മൂടി വെക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. വിവരമറിഞ്ഞ് പ്രതി ഒളിവിൽ പോയിരിക്കുകയാണ് ചെറുപുഴ എസ് ഐ ഖദീജയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടാനുള്ള ഊർജ്ജിതമാക്കിയിരിക്കുകയാണ്.