- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുവയസ്സുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് 25കാരൻ; പീഡനം നടന്നത് മലപ്പുറം വീട്ടിക്കുത്തിലെ വാടക ക്വാർട്ടേഴ്സിൽ; റിമാൻഡിലുള്ള പ്രതിക്ക് ജാമ്യം നിഷേധിച്ച് പോക്സോ കോടതി
മലപ്പുറം: വാടക ക്വാർട്ടേഴ്സിൽവെച്ച് പത്തുവയസ്സുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് 25കാരൻ. പീഡനം നടന്നത് മലപ്പുറം വീട്ടിക്കുത്തിലെ വാടക ക്വാർട്ടേഴ്സിൽ. റിമാൻഡിലുള്ള പ്രതിക്ക് ജാമ്യം നിഷേധിച്ച് പോക്സോ കോടതി.
പത്തുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ നിലമ്പൂർ ചന്തക്കുന്ന് അയ്യാർപൊയിലിൽ താമസിക്കുന്ന മലപ്പുറം വെസ്റ്റ് കോഡൂർ പിച്ചന്മുത്തങ്ങാത്തൊടി മുഹമ്മദ് ഹാറൂൺ (25)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്. 2020 ഡിസംബർ 12ന് വീട്ടിക്കുത്ത് വാടക ക്വാർട്ടേഴ്സിലാണ് കേസിന്നാസ്പദമായ സംഭവം. കുട്ടിയെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഡിസംബർ 19ന് നിലമ്പൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേ സമയം പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ കോവിഡ് കാലത്തും നിരവധിപീഡനങ്ങളാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. മഞ്ചേരിയിൽ കുടുംബ സംഗമത്തിൽ പങ്കെടുക്കാനെത്തിയ 27കാരൻ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കയായിരുന്ന എട്ടുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ഒഴിഞ്ഞ വീട്ടിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് വിദേശത്തേക്ക് മുങ്ങിയ പ്രതി നാട്ടിലേക്കു തിരികെ വരുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽവെച്ച് പിടിയിലായിരുന്നു. കേസിൽ അറസ്റ്റിലായ മലപ്പുറം മാവണ്ടിയൂർ വടക്കുംപുറം പുളിയമ്പറ്റ മുബഷിർ (27)ന്റെ ജാമ്യാപേക്ഷയും കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.