- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒമ്പതും ആറും വയസ്സുള്ള സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചത് നാലുമാസത്തോളം'; 'പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി'; കേസിൽ മുരുക്കുംപുഴ സ്വദേശിയായ വയോധികൻ അറസ്റ്റിൽ
മംഗലപുരം: ഒൻപതും ആറും വയസ്സുള്ള സഹോദരിമാരെ നാല് മാസത്തോളം പീഡിപ്പിച്ച കേസിലെ പ്രതിയായ 65-കാരനെ മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. മംഗലപുരം മുരുക്കുംപുഴ സ്വദേശി വിക്രമനാണ് അറസ്റ്റിലായത്.
അമ്മ വിദേശത്തായതിനാൽ അമ്മൂമ്മയുടെ കൂടെ വാടകവീട്ടിലാണ് കുട്ടികൾ താമസിക്കുന്നത്. നിത്യസന്ദർശകനായിരുന്ന പ്രതി കഴിഞ്ഞ നാലുമാസത്തോളമായി കുട്ടികൾക്കെതിരെ അതിക്രമം നടത്തിവരുകയായിരുന്നു, പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു.
അയൽവാസികളോടു വിവരം പറഞ്ഞതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. അയൽവാസികൾ വീട്ടുടമസ്ഥനോടു പറയുകയും ചൈൽഡ് ലൈനിൽ അറിയിക്കുകയും ചെയ്തു. വൈദ്യപരിശോധനയിൽ കുട്ടികൾ പീഡനത്തിനിരയായതായി കണ്ടെത്തി.
ചൈൽഡ്ലൈൻ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി മംഗലപുരം പൊലീസിനു കൈമാറി. തുടർന്ന് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കുട്ടികളുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു. ആറ്റിങ്ങൽ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ