- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ ഉപേക്ഷിച്ചപ്പോൾ ജീവിതം കരകയറ്റാൻ അമ്മ ഗൾഫിൽ പോയി; ഭർത്താവ് മരിച്ച അമ്മൂമ്മയുടെ കൂട്ടുകാരൻ പെൺകുട്ടികളെ പീഡിപ്പിച്ചത് നാലു മാസം; അയൽക്കാരുടെ ഇടപെടൽ നിർണ്ണായകമായി; കേരളത്തെ നടുക്കി മറ്റൊരു വൃദ്ധനും പോക്സോ കേസിൽ അകത്ത്; ചൈൽഡ് ലൈൻ വീണ്ടും പീഡകനെ കുടുക്കുമ്പോൾ
തിരുവനന്തപുരം: അമ്മൂമ്മയെ സൗഹൃദത്തിലാക്കിയ ശേഷം വീട്ടിൽ സ്ഥിരം സന്ദർശനം നടത്തിയാണ് തിരുവനന്തപുരത്ത് ഒൻപതും ആറും വയസ്സുള്ള സഹോദരിമാരായ കുഞ്ഞുങ്ങളെ 65 കാരൻ പീഡിപ്പിച്ചത്. ഭർത്താവ് മരിച്ചു പോയ അമ്മൂമ്മയുടെ സുഹൃത്തായ ഇയാൾ ഇവർ വീട്ടിലില്ലാത്ത സമയത്താണ് പീഡനം നടത്തിയത്.
വീട്ടിൽ സഹായത്തിനായി വന്നിരുന്ന വിക്രമൻ, മുത്തശ്ശി പുറത്തുപോകുന്ന സമയത്താണ് പെൺകുട്ടികളെ ഉപദ്രവിച്ചിരുന്നത്. നാലു മാസത്തോളമായി പീഡനം തുടർന്നുവരികയായിരുന്നു. ഭയം കാരണം പെൺകുട്ടികൾ വിവരം ആരോടും പറഞ്ഞിരുന്നില്ല. സംഭവത്തിൽ മംഗലപുരം മുരുക്കുംപുഴ സ്വദേശി വിക്രമ(65)നാണ് പൊലീസിന്റെ പിടിയിലായത്.
പിതാവ് ഉപേക്ഷിച്ച് പോയതിനാൽ കുട്ടികൾ അമ്മയുടെ അമ്മയുടെ സംരക്ഷണയിലാണ്. മാതാവ് വിദേശത്ത് ജോലി ചെയ്തു വരികയാണ്. വീട്ടിൽ മറ്റാരും ഇല്ലാത്തത് മുതലെടുത്താണ് കുട്ടികളെ പ്രതി പീഡനത്തിരയാക്കിയത്. നാലുമാസത്തോളമായി ഇയാൾ കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. അമ്മൂമ്മ വീട്ടിലില്ലാത്ത സമയം എത്തിയ വൃദ്ധൻ കുട്ടികളെ ഇരുവരെയും പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറയരുതെന്ന് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അയൽവാസികൾ വിവരം അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡന കഥ പുറത്തറിയുന്നത്. അയൽവാസികൾ ഇക്കാര്യം വീട്ടുമടമസ്ഥനോട് അറിയിക്കുകയും ഉടമസ്ഥൻ ചൈൽഡ്ലെൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടികളുടെ മൊഴി എടുത്ത ശേഷം വൈദ്യ പരിശോധന നടത്തി. തുടർന്ന് പൊലീസിന് മൊഴി കൈമാറുകയുമായിരുന്നു.
ഉടൻ തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യുകയായിരുന്നു. കൗൺസിലിങ് നൽകിയ ശേഷം കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു. വിദേശത്തുള്ള മാതാവിനെ വിവരമറിയിക്കുകയും ചെയ്തു. അയൽക്കാരുടെ ഇടപെടലാണ് കുഞ്ഞുങ്ങളുടെ നേരെ അതിക്രമം കാട്ടിയ വയോധികനെ പിടികൂടാൻ ,ഹായകമായത്. അടുത്തിടെ കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അയൽക്കാരാണ് വിവരം ചൈൽഡ് ലൈനിനെ അറിയിച്ചത്.
തുടർന്ന് നടത്തിയ കൗൺസിലിങ്ങിൽ കുട്ടികൾ പീഡനം വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 75-കാരനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ നടുക്കം മാറും മുമ്പേയാണ് സമാനമായ മറ്റൊരു കേസും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.