- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുദ്ധിവൈകല്യമുള്ള പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത് കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേർ; നാട്ടുകാരുടെ ഇടപെടലിൽ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡനക്കേസ്; പ്ലസ് ടു വിദ്യാർത്ഥിനിയെ ചതിച്ച മുഴുവൻ പേരേയും കണ്ടെത്താൻ പൊലീസ്; സാക്ഷര കേരളം വീണ്ടും ലജ്ജിച്ച് തല താഴ്ത്തുമ്പോൾ
തൃശൂർ: കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേർ ബുദ്ധിവൈകല്യമുള്ള പതിനേഴുകാരിയെ കൂട്ട ബലാത്സംഗം നടത്തി. പ്ലസ്ടു വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. കൂട്ടബലാത്സംഗത്തിനും പോക്സോ നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് റൂറൽ എസ്‌പി. ജി. പൂങ്കുഴലി ഐ.പി.എസ് അറിയിച്ചു. കേസന്വേഷണത്തിന് ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണസംഘത്തെ ചുമതലപ്പെടുത്തി.
പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമാണ് പീഡനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയെ കാമുകൻ ഒരു വീട്ടിലെത്തിക്കുകയും അവിടെ വച്ച് പീഡനം നടത്തുകയുമായിരുന്നു. ഇവിടെ ഇയാളുടെ മറ്റു സുഹൃത്തുക്കളും ചേർന്നാണ് കൂട്ട ബലാത്സംഗം നടത്തിയത്. ബുദ്ധി വൈകല്യമുള്ള പെൺകുട്ടിയെ കാമുകൻ പ്രണയം നടിച്ചാണ് വശത്താക്കിയത്.
ബുദ്ധി വൈകല്യമുള്ളതിനാൽ പെൺകുട്ടിയെ പാട്ടിലാക്കാൻ ഇയാൾക്ക് വേഗത്തിലായി. പിന്നീട് പെൺകുട്ടിയെ ചൂഷണം നടത്തുകയായിരുന്നു. വീട്ടിലും പലസ്ഥലങ്ങളിൽ കൊണ്ടുപോയും പലപ്പോഴായി പീഡിപ്പിച്ചിട്ടുണ്ടെന്ന് മൊഴി നൽകിയതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
കൂടാതെ പെൺകുട്ടിയുടെ മാതാവിനും ബുദ്ധിവൈകല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ പലപ്പോഴും അപരിചിതർ സ്ഥിരമായി വരുന്നത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ ആളുകൾ വന്നു പോകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിരയായതെന്ന് പൊലീസ് കണ്ടെത്തിയത്.
പ്ലസ്ടു വിദ്യാർത്ഥിനിയായ കുട്ടിക്ക് ചെറിയതോതിൽ ബുദ്ധിവൈകല്യമുള്ളതിനാൽ വിവരങ്ങൾ ചോദിച്ചറിയുന്നതിൽ പൊലീസ് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പ്രതികളിൽ ചിലരുടെ പേരുകൾ മാത്രമേ അറിയാൻ കഴിഞ്ഞിട്ടുള്ളൂ. മുഴുവൻ പ്രതികളെയും കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
പെൺകുട്ടിയുടെ മൊഴി പ്രകാരം 20 പേരുടെ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. 45 വയസ്സുള്ളവർ വരെ പീഡനം നടത്തിയിട്ടുണ്ട് എന്ന് പെൺകുട്ടി വെളിപ്പെടുത്തിയതായാണ് വിവരം. പെൺകുട്ടിക്ക് ബുദ്ധിവൈകല്യമുള്ളതിനാൽ കൃത്യമായ അന്വേഷണം നടത്തി മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യുകയുള്ളു. മൊഴികളിൽ ഇടക്ക് വൈരുദ്ധ്യമുള്ളതായും പൊലീസ് പറയുന്നുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.