- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തു പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: രണ്ടാനച്ഛന്റെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി; അമ്മ ജോലിക്ക് പോകുന്ന സമയത്താണ് രണ്ടാനച്ഛൻ ഉപദ്രവിച്ചതെന്ന് പെൺകുട്ടിയുടെ പരാതി
മലപ്പുറം: പതിനാറുകാരിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന രണ്ടാനച്ഛന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. 2017 മുതൽ 2021 ഫെബ്രുവരി അഞ്ചു വരെ പലതവണ പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്. മലപ്പുറം മുണ്ടുപറമ്പിലെ വാടക ്വാർട്ടേഴ്‌സിൽ താമസിച്ചു വരികയായിരുന്നു കുടുംബം.
കുട്ടിയുടെ മാതാവ് ജോലിക്ക് പോകുന്ന സമയമാണ് രണ്ടാനച്ഛൻ ഉപദ്രവിക്കുന്നതെന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടി മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. 2021 ഫെബ്രുവരി ആറിന് മലപ്പുറം വനിതാ എസ് ഐ പി വി സിന്ധുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാനിൽ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷയും ഇന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. പന്തല്ലൂർ ചിറ്റത്തുപാറ ഉടുമ്പത്തുപടി അയോത്ത് മുനീർ (45)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2020 ഏപ്രിൽ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. പാണ്ടിക്കാട് അങ്ങാടിയിൽ നിന്നും വാനിൽ കയറ്റിയ ബാലികയെ മഞ്ചേരി ഭാഗത്തേക്ക് പോകുന്നതിനിടെ വാഹനത്തിൽ വെച്ചു തന്നെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. പരാതിയെ തുടർന്ന് 2021 മാർച്ച് 14നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്