കണ്ണൂർ: പതിമൂന്നുകാരനായ വിദ്യാർത്ഥിക്ക് സമൂഹമാധ്യമത്തിലുടെഅശ്ലീല സന്ദേശമയച്ച് യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. പഴയങ്ങാടി മാട്ടൂൽ സ്വദേശി എ.സി. അബ്ദുൾ ജലീലിനെ (34)യാണ് പഴയങ്ങാടി എസ്ഐ ഇ. ജയചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ ഇയാൾ വിദ്യാർത്ഥിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു.

ഇത് ശ്രദ്ധയിൽപെട്ട വിദ്യാർത്ഥിയുടെ സഹോദരന്റെ പരാതിയിൽ പൊലീസ് പോക്‌സോ കേസ് ചുമത്തിഅറസ്റ്റ് ചെയ്യുകയായിരുന്നു. സമൂഹ മാധ്യമത്തിലൂടെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഉപയോഗിക്കുന്നതിനായി പ്രതി കുട്ടിയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സഹോദരൻ പഴയങ്ങാടി പൊലിസിൽ നൽകിയ പരാതി.