- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് കുടുംബത്തെ സഹായിക്കാമെന്ന് പറഞ്ഞ് ഒത്തുകൂടി; പല സ്ഥലത്തായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; കാസർകോട് മധൂർ ഉളിയത്തടുക്കയിലെ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ; ഒരാൾ ഒളിവിൽ; കൂടുതൽ പേർ പിടിയിലായേക്കും
കാസർകോട്: കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 3 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ഈ കേസിൽ ഉളിയത്തടുക്ക സ്വദേശി അബ്ബാസി (58) നെ കാസർകോട് വനിതാ പൊലീസ് ഐ പി ഭാനുമതി അറസ്റ്റ് ചെയ്തിരുന്നു. ആദ്യ അറസ്റ്റിന് പിന്നാലെ മറുനാടൻ റിപ്പോർട്ടർക്ക് ലഭിച്ച ചില വിവരങ്ങൾ ഉൾപ്പെടുത്തി ഔദ്യോഗികമായി മുൻ ഡി വൈ എസ് പി. പി. പി സദാനന്ദന് നൽകിയ പരാതിയിൽ ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരുടെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പുതിയ അറസ്റ്റ് ഉണ്ടായിരിക്കുന്നത്
ഉളിയത്തടുക്ക നാഷണൽ നഗർ സ്വദേശി അബ്ബാസ് (49 ) വിദ്യാനഗർ പടുവടുക്കത്തെ ഉസ്മാൻ (55) ഉളിയത്തടുക്കയിലെ കാറ്ററിങ് നടത്തി വരുന്ന ഹനീഫ (58) എന്നിവരെയാണ് കാസർകോട് വനിതാ പൊലീസ് ഐ പി ഭാനുമതി അറസ്റ്റ് ചെയ്തത്. ശ്രീ ബാഗിലുവിലെ അബ്ദുൾ കാദർ എന്ന ഔക്കറിച്ച ഒളിവിലാണ് .
കാറ്ററിങ് നടത്തി വരുന്ന ഹനീഫ ചെട്ടുംകുഴയിലെ ക്വാർട്ടേഴ്സിൽ പെൺകുട്ടിയെ കൊണ്ട് പോയാണ് പീഡിപ്പിച്ചത്. ഉളിയത്തടുക്കയിൽ ഹോട്ടൽ നടത്തി വരുന്ന അബ്ദുൾ കാദർ എന്ന ഔക്കറിച്ച ശ്രീ ബാഗിലുവിലെ വീട്ടിൽ കൊണ്ട് പോയാണ് പീഡിപ്പിച്ചത് . ഓട്ടോ ഡ്രൈവർ നാഷണൽ നഗറിലെ അബ്ബാസ് പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചിരുനെങ്കിലും കുട്ടി പോയിരുന്നില്ല. എന്നാൽ ശാരീരികമായി ഓട്ടോയിൽ വെച്ച് പീഡിപ്പിച്ചു. ഉസ്മാൻ ചർക്കളയിലെ ക്വാർ്ട്ടേഴ്സിൽ കൊണ്ട് പോയാണ് പീഡിപ്പിച്ചത്.
കാറ്ററിംഗിൽ ബാക്കിവരുന്ന ബിരിയാണിയും മറ്റു ആഹാരങ്ങളൂം കുട്ടിയുടെ കുടുബത്തിന് നൽകിയ ബന്ധം മാത്രമാണ് ഇവരുമായി തനിക്ക് ഉള്ളതെന്നാണ് യു ഡി എഫ് പ്രാദേശിക നേതാവും കൂടിയായ ഹനീഫ പറയുന്നത്. എന്നാൽ ആദ്യ അറസ്റ്റിലായ പ്രതി അബ്ബാസ് പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് തടവിയാണ് പീഡിപ്പിച്ചതെങ്കിൽ ഇതിൽ നിന്നും തീർത്തും വിഭിന്നമായ രീതിയിലാണ് ഇപ്പോൾ പിടിലായ പ്രതികൾ പീഡിപ്പിച്ചിരുന്നത്. പെൺകുട്ടിയ പ്രതികൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചിരുന്നതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
പെൺകുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ ചൂഷണം ചെയ്താണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കോവിഡ് കടന്നു വന്നതോടെ ഏറെ പ്രതിസന്ധിയിലായ കുടുംബത്തിന് സഹായിക്കാനെന്ന വ്യാജേനയാണ് ഇവർ അടുത്തു കൂടിയതും പെൺകുട്ടിയ ദുരുപയോഗപ്പെടുത്തിയതും. എന്നാൽ ഇപ്പോൾ പിടികൂടിയെ പ്രതികൾക്ക് പുറമെ പെൺകുട്ടിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ചില വൻ സ്രാവുകൾ ഉണ്ടെന്നാണ് വിവരം. കേസ് അന്വേഷണം തുടരുകയാണെന്നും മറ്റുള്ളവരും ഉടൻ പിടിയിലാകുമെന്നാണ് പൊലീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.