- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ പ്രവാസി വ്യവസായി പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: ബാലാവകാശ കമ്മിഷൻ മൊഴിയെടുത്തു; കുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് ഇളയമ്മയും ഭർത്താവും ചേർന്ന്

തലശ്ശേരി :പ്രവാസിവ്യവസായ പ്രമുഖൻ പീഡിപ്പിക്കാൻ ശ്രമിച്ച പതിനഞ്ച് വയസകാരിയിൽ നിന്നും ബാലാവകാശ കമ്മീഷൻ മൊഴിയെടുത്തു. ബാലാവകാശ കമ്മിഷൻ ചെയർമാൻ അഡ്വ.കെ.വി.മനോജ് കുമാർ കേസന്വേ ഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം സർക്കാർ അഭിഭാഷക അഡ്വ. ബീനാ കാളിയത്തിനൊപ്പം വീട്ടിലെത്തിയാണ് പെൺകുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.
ധർമ്മടം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ ഇപ്പോൾ കതിരൂർ ആറാം മൈലിൽ ഇളയമ്മയുടെ ഭർത്താവ് മുഴപ്പിലങ്ങാട് സ്വദേശിയാണ് ആദ്യം പീഡിപ്പിക്കാൻ ശ്രമിച്ചത് - ഇതിൽ പിന്നീടാണ് ഇയാളും കുട്ടിയുടെ ഇളയമ്മയും ചേർന്ന് ആസൂത്രിതമായി തലശ്ശേരിയിലെ വ്യവസായ പ്രമുഖന് മുന്നിൽ പെൺകുട്ടിയെ എത്തിച്ചത്.
കതിരൂർ പൊലീസ് അറസ്റ്റ് ചെയ്ത ഇളയമ്മയുടെ ഭർത്താവും ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്ത വ്യാപാര പ്രമുഖൻ ഷാറാറ ഫർഫുദ്ദിനും (68) ഇപ്പോൾ റിമാന്റിലാണ് - ജയിലിൽ നിന്നും ഷർഫുദ്ദിൻ നൽകിയ ജാമ്യാപേക്ഷയിൽ ഇന്നലെ ഒന്നാം അഡീ ഷണൽ ജില്ലാ സെഷൻസ് കോടതിയിൽ വാദപ്രതിവാദം നടന്നു.പ്രതിക്ക് വേണ്ടി അഡ്വ.കെ.വിശ്വനും പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂ ട്ടർ അഡ്വ. ബീനാ കാളിയത്തുമാണ് വാദിച്ചത് -ജാമ്യ ഹരജിയിൽ ജഡ്ജ് എ.വി. മൃദുല ജൂലൈ എട്ടിന് വിധി പറയും.


