തലശ്ശേരി:പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാപാര പ്രമുഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) നെ കസ്റ്റഡിയിൽ വാങ്ങിയ ധർമ്മടം പൊലീസ് ഇയാളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. ഷർഫുദ്ദീനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുന ൽകണമെന്ന ധർമ്മടം പൊലീസിന്റെ ഹർജി പരിഗണിച്ച കോടതി വ്യാഴാഴ്‌ച്ച ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു.

പ്രതിയുടെ രണ്ട് മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിനിടെ, ജാമ്യത്തിനായി ഷർഫുദ്ദീൻ നൽകിയ ഹരജിയിൽ വെള്ളിയാഴ്‌ച്ച കോടതി വിധി പറയും. ഇക്കഴിഞ്ഞ ജൂൺ 28 തിങ്കളാഴ്ച ഉച്ചയോടെയാണ് ധർമടം സി ഐ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷറാറ ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാർച്ച് 25 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വന്തം ഇളയമ്മയും ഭർത്താവും ചേർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഓട്ടോറിക്ഷയിൽ കയറ്റി ഷറഫുദ്ദീന്റെ അരികിൽ എത്തിക്കുകയായിരുന്നു എന്നാണ് ആരോപണം. പെൺകുട്ടിയെ ബലാൽസംഗം ചെയ്തതിന് ഇളയമ്മയുടെ ഭർത്താവിനെ നേരത്തെ കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജയിലിലാണുള്ളത്. ധർമ്മടം സിഐ.ടി.പി.സുമേഷ്, എസ്‌ഐ.ദിനേശൻ നടുവിൽ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്