- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാൻ ശ്രമം; പോക്‌സോ കേസിൽ പ്രതിയായ വ്യവസായ പ്രമുഖന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച് നടത്തി
കണ്ണൂർ: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രവാസി വ്യവസായിയെ ഭരണതലത്തിലെ ചില പ്രമുഖർ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുവമോർച്ച തലശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
പോക്‌സോ കേസിൽ പ്രതിയായി റിമാൻഡിലായ ഷാറാറ ഷറഫുദ്ദീന്റെ തലശേരി ഗുഡ് ഷെഡ് റോഡിലുള്ള ഷറാറ ബംഗ്‌ളാവിലേക്കാണ് മാർച്ച് നടത്തിയത്. കേസിൽ പൊലിസ് അറസ്റ്റു ചെയ്ത വ്യവസായ പ്രമുഖനെ രക്ഷിക്കാൻ സിപിഎം നേതാക്കൾ ശ്രമിക്കുകയാണെന്ന് അരുൺ കൈതപ്രം ആരോപിച്ചു കമ്യുണിസ്റ്റ് പാർട്ടിയെന്നും നിലകൊണ്ടത് ഇരകൾക്ക് വേണ്ടിയല്ല പ്രതികൾക്കു വേണ്ടിയാണെന്ന് അരുൺ ആരോപിച്ചു.
വണ്ടിപ്പെരിയാറിൽ കേരളം ഇതു കണ്ടതാണെന്നും പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ പീഡിപ്പിക്കുന്ന ഷാറാറ ഷറഫുമാരുടെ പണക്കൊഴുപ്പിനെതിരെ ജന രോഷം ഉയരുമെന്നും അരുൺ കൈതപ്രം പറഞ്ഞു 'ബി'ജെ.പി തലശേരി മണ്ഡലം പ്രസിഡന്റ് പി.വി ജേഷ് പരിപാടിയിൽ അധ്യക്ഷനായി. ഗുഡ് ഷെഡ് റോഡിലുള്ള ഷറാറ ബംഗ്‌ളാവിനടുത്തു വെച്ച് പൊലിസ് മാർച്ച് തടഞ്ഞു