കണ്ണൂർ: പതിനഞ്ചു വയസുകാരി പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാൻ ശ്രമിച്ച പോക്‌സോ കേസ് പ്രതിയായ പ്രവാസി വ്യവസായിക്ക് ലഭിച്ച ലൈംഗിക ക്ഷമതാ സർട്ടിഫിക്കറ്റിലെ അപാകത പരിശോധിക്കണമെന്ന് കോടതി ഉത്തരവ്. തലശേരി ജനറൽ ആശുപത്രി ഡോക്ടർമാർ നൽകി ലൈംഗിക ക്ഷമതയില്ലെന്ന വൈദ്യ പരിശോധന റിപ്പോർട്ടിൽ വ്യക്തത വരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിച്ച് കുറ്റാരോപിതനെ പരിശോധനക്ക് വിധേയമാക്കാൻ കോടതി ഉത്തരവിട്ടു.

പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാന്റിൽ കഴിയുന്ന വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ ഷറഫുദ്ദീ (68) നെയാണ് വീണ്ടും ലൈംഗിക ക്ഷമതാ പരിശോധനക്ക് വിധേയമാക്കാൻ തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല ഉത്തരവിട്ടത്.അറസ്റ്റിന് ശേഷം കോടതി മുമ്പാകെ ഹാജരാക്കുന്നതിന് മുമ്പ് തലശ്ശേരി ജനറൽ ആശുപത്രിയിലെ സർക്കാർ ഡോക്ടർ ഷറഫുദ്ദീനെ പരിശോധിച്ചിരുന്നു. പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്ന ഷറഫുദ്ദീന് ലൈംഗിക ക്ഷമത ഉണ്ടായിരിക്കാൻ ഇടയില്ലെന്നായിരുന്നു പരിശോധനാ റിപ്പോർട്ട്.

ഇതിലെ അസ്വാഭാവികത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിഷയം മെഡിക്കൽ ബോർഡിന് കൈമാറാൻ നിർദേശിക്കണമെന്ന് പോക്‌സോ സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ.ബീനാ കാളിയത്ത് കോടതിൽ ഹർജി നൽകിയി രുന്നു. ഇതിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദ-പ്രതിവാദങ്ങൾ കേട്ട ശേഷമാണ് കോടതി തീർപ്പ് കൽപ്പിച്ചത്. കഴിഞ്ഞ മാർച്ച് 25 നായിരുന്നു കേസിന്നാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ജൂൺ 28 തിങ്കളാഴ്ച ഉച്ചയോടെയാണ് ധർമ്മടം സി ഐ അബ്ദുൾ കരീമിന്റെ നേതൃത്വത്തി ലുള്ള പൊലീസ് സംഘം ഷറാറ ഷറഫുവിനെ അറസ്റ്റ് ചെയ്തത്.