- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസ്: കണ്ണൂരിൽ എൺപതുകാരൻ റിമാൻഡിൽ

X
കണ്ണൂർ: പത്ത് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ എൺപതു വയസുകാരനെ കണ്ണപുരം എസ്‌ഐ. അറസ്റ്റ് ചെയ്തു. കെ.കണ്ണപുരം സിദ്ദിഖ് പള്ളിക്ക് സമിപം വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന ബാലനാണ് അറസ്റ്റിലായത്.
വീട്ടിലേക്ക് വരുകയായിരുന്ന കുട്ടിയെ പ്രലോഭിപ്പിച്ച് ഇയാൾ താമസിച്ചു വരികയായിരുന്ന വാടക ക്വാർട്ടേഴ്സിലേക്ക് എത്തിച്ചതിന് ശേഷം പിഡിപ്പിക്കുക ആയിരുന്നുവെന്നാണ് പരാതി. വീട്ടിലെത്തിയതിന് ശേഷം കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു.
കണ്ണപുരം പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ (വെള്ളി) കണ്ണൂർ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം.
Next Story


