- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത് ബലം പ്രയോഗിച്ചു കേക്കു തേച്ചു; അദ്ധ്യാപകനെതിരെ പോക്‌സോ കേസ്
ന്യൂഡൽഹി: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത് കേക്ക് തേച്ച അദ്ധ്യാപകനെതിരെ പോക്‌സോ കേസ്. 57കാരനായ അദ്ധ്യാപകൻ അലോക് സക്‌സേന കുട്ടിയുടെ സമ്മതമില്ലാതെ ബലമായി പിടിച്ചുനിർത്തി മുഖത്ത് കേക്ക് തേച്ചുവെന്നാണ് പരാതി.
യു.പിയിലെ രാംപൂരിൽ അദ്ധ്യാപക ദിന ആഘോഷത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്. അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം കേസായതോടെ അദ്ധ്യാപകനെ പ്രൈമറി സ്‌കൂൾ അധികൃതർ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. നിലവിൽ ജയിലിലാണ് അദ്ധ്യാപകൻ.
അദ്ധ്യാപകൻ പെൺകുട്ടിയെ പിടിച്ച് വലിക്കുന്നതും അവൾ അയാളുടെ പിടിയിൽനിന്ന് മോചനത്തിന് ശ്രമിക്കുമ്പോൾ ബലമായി മുഖത്ത് കേക്ക് പുരട്ടുന്നതും വിഡിയോയിൽ കാണാം. നിന്നെ ആര് രക്ഷിക്കും ആരെങ്കിലും വരുമോ - അദ്ധ്യാപകൻ വിഡിയോയിൽ പറയുന്നത് കേൾക്കാം.