- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: കൊട്ടിയൂർ അമ്പായത്തോടിൽ സ്വന്തം വീട്ടിൽ വെച്ച് ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു കൊട്ടിയൂർ അമ്പായത്തോട്ടിലെ നമ്പുടാകം ഹൗസിൽ ജെ സ് വിൻ എന്ന വാവയെ (29)യാണ് തലശേരി അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.ജി ഗോഷ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. 2013 ലാ യിരുന്നു കേസിനാസ്പദ സംഭവം. പ്രതിയുടെ വീട്ടിൽ വച്ചായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതിയിൽ നിന്ന് പിഴ ലഭിച്ചാൽ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. കേസിൽ 15 സാക്ഷികളെ വിസ്തരിച്ചു. കേളകം പൊലിസ് ത്തണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ടി.കെ ഷൈമ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ
Next Story