- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14കാരിയെ ബലാൽസംഗം ചെയ്ത 65കാരന് മുൻകൂർ ജാമ്യമില്ല; പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് കടയിൽ നിന്നും വീട്ടിലേക്ക് നടന്നു പോകവേ
മലപ്പുറം: പതിനാലുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന അറുപത്തഞ്ചുകാരന്റെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. വളാഞ്ചേരി ഇരുമ്പിളിയം തിരുനിലം പുല്ലാനൂർപ്പടി വേലായുധന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 ഒക്ടോബർ അഞ്ചിന് ഉച്ചക്ക് ഒരു മണിക്കാണ് കേസിന്നാസ്പദമായ സംഭവം.
കടയിൽ നിന്നും വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കുട്ടിയെ പ്രതി കൈ പിടിച്ച് വലിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഒക്ടോബർ ഏഴിന് കുട്ടി പരാതി നൽകിയ വിവരമറിഞ്ഞ് ഭാര്യയോടൊപ്പം ഒളിവിൽ പോയതാണ് പ്രതി.
അതേ സമയം മറ്റൊരു പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ മലപ്പുറത്തു പൊലീസ് അറസ്റ്റ് ചെയ്തു.
ആസാം സ്വദേശിയായ മഹമ്മദലി (36)യെയാണ് മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് ഇൻസ്‌പെക്ടർ സി എൻ സുകുമാരൻ ഇന്നലെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് പെൺകുട്ടി പീഡനത്തിനിരയായത്. ആസാം സ്വദേശികളായ മാതാപിതാക്കളോടൊപ്പം പൂക്കോട്ടുംപാടത്ത് വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു പെൺകുട്ടി. പ്രതിയെ ഇന്നലെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്