- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസ്; അച്ഛന് 35 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും
തൊടുപുഴ: ഒമ്പതുവയസ്സുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ അച്ഛന് 35 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് നാൽപത്തൊന്നുകാരനായ അച്ഛനെ തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി നിക്‌സൻ എം ജോസഫ് ശിക്ഷിച്ചത്. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടിയായതിനാൽ ബലാത്സംഗത്തിന് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ആവർത്തിച്ചുള്ള കുറ്റകൃത്യത്തിന് പത്ത് വർഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു.
കുട്ടിയുടെ രക്ഷകർത്താവായതിനാൽ 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുംകൂടി ശിക്ഷിച്ചു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ 15 വർഷം ജയിൽവാസം അനുഭവിക്കണം. കുട്ടിയുടെ ഭാവി സംരക്ഷണത്തിന് സർക്കാരിന്റെ കോമ്പൻസേഷൻ ഫണ്ടിൽനിന്ന് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി അഞ്ചുലക്ഷം രൂപ ലഭ്യമാക്കാനും നിർദേശിച്ചു. അമ്മയും സഹോദരനും വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനം. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട കുട്ടി അമ്മയോട് വിവരം പറഞ്ഞതോടെ തൊടുപുഴ വനിതാ ഹെൽപ്പ് ലൈൻ സബ് ഇൻസ്‌പെക്ടർക്ക് മൊഴി നൽകി കേസ് എടുക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ബി വാഹിദ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ