കണ്ണൂർ: ഏഴുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 46 വയസുകാരൻ അറസ്റ്റിൽ. മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കൊളച്ചേരി കരിയിൽ വയലിലെ പി.പി ബാബുരാജിനെയാണ് മയ്യിൽ എസ്. ഐ കെ.പി മനോജും സംഘവും വ്യാഴാഴ്‌ച്ച ഉച്ചയ്ക്കു അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ഡിസംബർ പന്ത്രണ്ടിനായിരുന്ന കേസിനാസ്പദമായ സംഭവം. മിഠായി വാങ്ങിത്തരാമെന്നു പ്രലോഭിപ്പിച്ച് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ബാലിക വീട്ടിൽ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ രേഖാമൂലം നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു.