തലശേരി: ന്യൂമാഹിയിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച ട്യൂഷൻ അദ്ധ്യാപകനെ പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. തലശേരി മാടപ്പീടിക സ്വദേശി പ്രകാശനെ (60)യാണ് ന്യൂ മാഹി പൊലിസ് അറസ്റ്റു ചെയ്ത്ത്.

ട്യൂഷൻ മാസ്റ്ററായ ഇയാൾ പല തവണയായി ക്‌ളാസിൽ വെച്ചു പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനി രക്ഷിതാക്കളോട് വിവരം പറയുകയും ഇവർ ന്യൂ മാഹി പൊലിസിൽ പരാതിപ്പെടുകയുമായിരുന്നു. ന്യൂമാഹി പൊലിസ് അറസ്റ്റു ചെയ്ത ട്യൂഷൻ അദ്ധ്യാപകനെ തലശേരി കോടതി റിമാൻഡ് ചെയ്തു.