- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്യുഷൻ സെന്ററിലെ പീഡനം: പയ്യന്നൂരിൽ അദ്ധ്യാപകനെതിരെ പോക്സോ കേസ്; പ്രതി ഒളിവിൽ

കണ്ണൂർ: പയ്യന്നൂരിൽ ട്യൂഷൻ സെന്ററിൽ പഠനത്തിനെത്തിയ 13കാരിയെ അദ്ധ്യാപകൻ പീഡനത്തിനിരയാക്കിയതായി പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകനെതിരേ പോക്സോ ചുമത്തി. സംഭവം അറിഞ്ഞതോടെ അദ്ധ്യാപകൻ ഒളിവിൽ പോയിരിക്കുകയാണ്. പയ്യന്നൂർ കേളോത്തെ വീട്ടിൽ വച്ച് നടത്തുന്ന ട്യൂഷൻ സെന്ററിൽ വച്ചാണ് ട്യൂഷൻ അദ്ധ്യാപകനായ മനോജ് കല്ലേത്ത് ആണ് കുട്ടിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയത്.
ഈക്കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മുപ്പതാം തീയതി ട്യൂഷൻ സെന്ററിലെത്തിയ വിദ്യാർത്ഥിയെ ഇയാൾ സമീപത്തെ മുറിയിലേക്ക് വലിച്ചു കൊണ്ടുപോയി ബലാത്സംഗത്തിന് മുതിരുകയുമായിരുന്നെന്നാണ് പരാതി. നേരത്തെ സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുമായി ചാറ്റ് ചെയ്യുകയും നഗ്ന ഫോട്ടോ അയച്ച് കൊടുക്കാൻ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. നിരന്തരം ലൈംഗികാതിക്രമം തുടർന്നതോടെയാണ് പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. തുടർന്നാണ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അദ്ധ്യാപകനെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായർ പറഞ്ഞു.


