- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാറുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസ്; 21 കാരന് 17 വർഷം കഠിന തടവും മൂന്നുലക്ഷം പിഴയും ശിക്ഷ
തൊടുപുഴ: പതിനാറുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 17 വർഷം കഠിന തടവും മൂന്നുലക്ഷം പിഴയും ശിക്ഷ. പീരുമേട് കരടിക്കുഴി പട്ടുമല എച്ച്എംഎൽ എസ്റ്റേറ്റ് ലയത്തിലെ അനീഷ് കുമാറി(21)നെയാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സൺ എം. ജോസഫ് ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം 300 ദിവസം കൂടി കഠിന തടവ് അനുഭവിക്കണം.
2017 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ ആൺകുട്ടിയെ പ്രതി പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രായ പൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് 7 വർഷം കഠിന തടവും ഒരു ലക്ഷം പിഴിയുമാണ് ശിക്ഷ.
ആവർത്തിച്ചുള്ള കുറ്റത്തിന് 10 വർഷം തടവും രണ്ട് ലക്ഷം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് അനുഭവിക്കണം. കുട്ടിയുടെ പുനരധിവാസത്തിനായി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിത ഹാജരായി.
മറുനാടന് മലയാളി ലേഖകന്.