- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഒളിവിൽ കഴിയവേ പ്രതി തമിഴ്‌നാട്ടിൽ നിന്നും പിടിയിൽ

X
കണ്ണൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം നാട്ടിൽ നിന്നും മുങ്ങിയ പോക്സോ കേസിലെ പ്രതിയെ പഴയങ്ങാടി പൊലീസ് തമിഴ്‌നാട്ടിൽ നിന്നും ഒളിവിൽ കഴിയവേ പിടികൂടി.
കോഴിക്കോട് സി. എം മടവൂർ സ്വദേശിയും പുതിയങ്ങാടിയിലെ വാടകക്വാർട്ടേഴ്സിൽ താമസിക്കുന്ന മീൻപിടുത്ത തൊഴിലാളി പി.പി റഷീദിനെയാ(54)ണ് പഴയങ്ങാടി ഇൻസ്പെക്ടർ എം. ഇ രാജഗോപാൽ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.
വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്ന പ്രതി 11,13,14 പ്രായമുള്ള മൂന്ന് വിദ്യാർത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി സംഭവം പറഞ്ഞതിനെ തുടർന്നാണ് പൊലിസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
Next Story


