- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
പയ്യന്നൂർ:പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പെയിന്റിങ് തൊഴിലാളിയായ യുവാവ് പോക്സോ കേസിൽ പിടിയിൽ. പെയിന്റിങ് തൊഴിലാളി കരിവെള്ളൂർ കൂക്കാനം സ്വദേശിയായ കെ. അനൂപിനെയാ(31)ണ് പയ്യന്നൂർ പൊലിസ് ഇൻസ്പെക്ടർ മഹേഷ് കെ.നായർ പോക്സോ കേസിൽ അറസ്റ്റു ചെയ്തത്. സ്റ്റേഷൻപരിധിയിലെ വിദ്യാർത്ഥിനിയായ 15 വയസുകാരിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടു പോയി ഇക്കഴിഞ്ഞ ഫെബ്രുവരി 22നും ഏപ്രിൽ 11നും പ്രതി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനിൽപരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈൻ നൽകിയ അന്വേഷണത്തിൽ പീഡനം നടന്നുവെന്ന് വ്യക്തമാവുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്സോ കേസ് ചുമത്തി പ്രതിയെ അറസ്റ്റു ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story


