- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റഗ്രാം വഴിയുള്ള പ്രണയം നടിച്ച് ചതിക്കുഴി ഒരുക്കി; പെൺകുട്ടികളെ പലതും പറഞ്ഞ് വിളിച്ചു വരുത്തി ചൂഷണം നടത്തി; പ്രണയത്തിന്റെ മറയിലെ ചൂഷണം പതിവായപ്പോൾ പ്രതികൾ കുടുങ്ങി; ചെറുപ്പളശ്ശേരിയിലെ പോക്‌സോ കേസിൽ നിറയുന്നത് ചതിയും വഞ്ചനയും
പാലക്കാട്: പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി പൊലീസ് പരിധികൾ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് മൂന്നു യുവാക്കളെപൊലീസ് അറസ്റ്റ് ചെയ്തത്. ചെറുപ്പളശ്ശേരി ഷനുപ് (20)വല്ലപ്പുഴ മുഹമ്മദ് ഫാസിൽ (18 ) നെല്ലായമുഹമ്മദ് നവാസ് (22) എന്നിവരാണ് അറസ്റ്റിലായത് മൂന്നുപേരെയും ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
പൊലീസ് പറയുന്നത് ഇങ്ങനെ:
ചൂഷണത്തിന് വിധേയയായ രണ്ട് കുട്ടികളും ഓൺ ലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരായിരുന്നു. ഇൻസ്റ്റ ഗ്രാമിന് പുറമെ സോഷ്യൽമീഡിയയിലും ഇവർ സജീവമായിരുന്നു. ഇൻസ്റ്റഗ്രാം വഴി സൗഹൃദങ്ങളും ഇവർക്കുണ്ടായിരുന്നു ഇൻസ്റ്റഗ്രാം വഴി തന്നെയാണ് പ്രതികളെ ഈ പെൺകുട്ടികൾ പരിചയപ്പെട്ടത്. സോഷ്യൽ മീഡിയ വഴിയുള്ള ഉള്ള സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. എന്നാൽ പ്രതികളുടെ ഉദ്ദേശം പ്രണയമായിരുന്നില്ല. ചൂഷണം തന്നെയായിരുന്നു. അതിനായി ഈ കുട്ടികളെ പലസ്ഥലങ്ങളിലും കള്ളങ്ങൾ പറഞ്ഞ് വരുത്തി ചൂഷണം നടത്തി.
സൗഹൃദം അതിരുകടക്കുന്നുവെന്ന് വീട്ടുകാർ മനസ്സിലാക്കിയപ്പോൾ വൈകിപ്പോയി, തുടർന്ന് വീട്ടുകാർ നടത്തിയ ഇടപെടലിലും അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. പിന്നീട് കുട്ടികളിൽ നിന്നും രക്ഷകർത്താക്കൾ വിവരം ചോദിച്ചറിഞ്ഞു. തുടർന്നാണ് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. മൂന്നു പ്രതികളിൽ രണ്ടുപേർ ഒരു കുട്ടിയെ ചൂഷണം ചെയ്തതായി വ്യക്തമായി. രണ്ടു പേരും സുഹൃത്തുക്കളാണന്ന് കുട്ടി അറിഞ്ഞിരുന്നില്ല. പ്രതികളിൽ ഈ രണ്ടുപേരും അയൽവാസികളുമാണ്.
അതുകൊണ്ടുതന്നെ തന്ത്രങ്ങൾ മെനഞ്ഞ ആയിരുന്നു കുട്ടിയെ ചൂഷണത്തിന് വിധേയമാക്കിയിരുന്നത്. പരാതി ലഭിച്ച ഉടൻ തന്നെ ചെറുപ്പുളശ്ശേരി എസ് എച്ച് ഒ സുജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. മൂവരും കുറ്റം സമ്മതിച്ചു. അതേസമയം സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും പോക്‌സോ കേസ് അന്വേഷണത്തിന് പ്രത്യേക സംഘങ്ങൾ രൂപീകരിക്കാൻ രണ്ടാഴ്ച മുൻപ് തീരുമാനമായി. ഇതു സംബന്ധിച്ച് വിശദമായ ശുപാർശ സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് നൽകി .പോക്‌സോ കേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.
20 സിറ്റി -റൂറൽ പൊലീസ് ജില്ലകളാണ് സംസ്ഥാനത്തുള്ളത് .എല്ലായിടത്തും ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 19 ഉദ്യോഗസ്ഥരുടെ സംഘമാണ് രൂപീകരിക്കുന്നത്. കേസ് കുറവുള്ള 60 സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ ഇൻസ്‌പെക്ടർമാരെ പിൻവലിച്ച് ഇവരെ സംഘത്തിൽ ഉൾപ്പെടുത്തും. പോക്‌സ് സംഘങ്ങൾ രൂപീകരിക്കാൻ 2020ൽ 1363 തസ്തിക സൃഷ്ടിക്കാൻ ഡിജിപി ശുപാർശ നൽകിയിരുന്നു കനത്ത സാമ്പത്തിക ബാധ്യത വരുമെന്നതിനാൽ എണ്ണം കുറയ്ക്കാൻ സർക്കാർ അന്ന് നിർദ്ദേശം നൽകി.
തുടർന്ന് 478 പേരെ നിശ്ചയിച്ച് കഴിഞ്ഞ നവംബറിൽ ശുപാർശ നൽകി. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. ആവശ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ കേസന്വേഷണം യഥാസമയം പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന് ഡി ജി പി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനം.