- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കകാരിയുടെ മകൻ നെടുമങ്ങാട്ടെ പെൺകുട്ടിയെ വളച്ചെടുത്തത് ഇൻസ്റ്റഗ്രാം വഴി; ചെന്നൈയിൽ നിന്നും അർദ്ധരാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹ വാഗ്ദാനം പറമ്പിൽ എത്തിച്ചു പീഡിപ്പിച്ചു; പിന്നീട് ചെന്നൈയിലും പൊന്നാനിയിലും എത്തിച്ച് തടങ്കലിൽവെച്ച് പീഡനം; ജൻസീറിനെ പൊലീസ് പൊക്കിയത് പൊന്നാനിയിൽ നിന്നും
തിരുവനന്തപുരം: 16വയസുള്ള തന്റെ മകളെ കാണാനില്ലന്ന പരാതിയുമായി പെൺകുട്ടിയുടെ മാതാവ് ഈ മാസം 20നാണ് നെടുമങ്ങാട് പൊലീസ സ്റ്റേഷനിൽ എത്തുന്നത്. നിറകണ്ണുകളുമായി പൊലീസിന് മുന്നിൽ നിന്ന് വിതുമ്പിയ ആ അമ്മയ്ക്ക് മകളുടെ മറ്റു കാര്യങ്ങളൊന്നു നിശ്ചയമില്ലായിരുന്നു. അടുത്ത കൂട്ടുകാരികളുടെ വീട്ടിലും എത്തിയിട്ടില്ല. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ചെന്നൈയിൽ ഉണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്. ഒരു സംഘം പൊലീസ് ചെന്നൈയിൽ പോയെങ്കിലും അപ്പോഴേക്കും പെൺകുട്ടിയെ അവിടെ നിന്നും കടത്തിയിരുന്നു. പിന്നീട് നെടുമങ്ങാട് പൊലീസ് പൊന്നാനിയിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തി.
പെൺകുട്ടിയെ കട്ടി കൊണ്ടു പോയി തങ്കലിൽ പാർപ്പിച്ച പീഡിപ്പിച്ചതിന് പൊന്നാനി തൃക്കാവ് വെള്ളേരി എൽ പി സ്‌ക്കൂളിന് സമീപം താമസം നാസുറുദ്ദീന്റെയും ശ്രീലങ്കൻ സ്വദേശിനിയുടെയും മകൻ ജൻസീറിനെ (24) നെടുമങ്ങാട് എസ് എച്ച ഒ എസ് . സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്് ചെയ്തു.
കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ഓൺലൈൻ പഠനത്തിന്റെ ഭാഗമായാണ് ഈ 16കാരിക്ക് വീട്ടുകാർ മൊബൈൽ ഫോൺവാങ്ങി നല്കിയത്. മൊബൈലിൽ ഇൻസ്റ്റംഗ്രാം അക്കൗണ്ട് എടുത്ത പെൺകുട്ടി ചെറി ചെറിയ വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ കമന്റായും മെസേജ് അയച്ചുമാണ് ജൻസീർ പെൺകുട്ടിയെ പ്രണയ വലയിൽ കുടുക്കിയത്. ചെന്നൈയിൽ ജ്യൂസ് കട നടത്തിയിരുന്ന ജൻസീർ പെൺകുട്ടിയെ വലയിലാക്കാൻ ചില മോഹന വാഗ്ദാനങ്ങളും നല്കിയിരുന്നു. ഇതിനിടെ ഒരാഴ്ച മുൻപ് ജൻസീർ പെൺകുട്ടിയെ കാണാനായി നെടുമങ്ങാട് എത്തി.
അന്ന് പെൺകുട്ടിയെ കണ്ടിട്ട് മടങ്ങി പോയില്ല. പകൽ ചുറ്റിത്തിരിഞ്ഞ ശേഷം അർദ്ധരാത്രി വീണ്ടും പെൺകുട്ടിയുടെ വീടിന് മുന്നിലെത്തി കാണണമെന്നും കാണാതിരിക്കാൻ ആവുന്നില്ലന്നും ഒക്കെ പറഞ്ഞ് അർദ്ധ രാത്രി വിളിച്ചിറക്കി തൊട്ടടുത്ത പറമ്പിൽ എത്തിച്ചു. അവിടെ പട്ടിക്കെട്ടിൽ ഇരുന്ന് സംസാരിച്ച ശേഷം ബല പ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി നിർബന്ധിച്ച് പീഡിപ്പിച്ചു. പിന്നീട് രണ്ടു ദിവസം കഴിഞ്ഞാണ് നെടുമങ്ങാട് എത്തി പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി തട്ടിക്കൊണ്ടു പോയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കിയായിരുന്നു ഓട്ടോയിൽ കയറ്റിയത്.
തുടർന്ന് ചെന്നൈയിൽ എത്തിച്ച ശേഷം അവിടെ തടങ്കലിൽ പാർപ്പിച്ച് പീഡനം തുടർന്നു. ഇതിനിടയിലാണ് മകളെ കാണാനില്ലന്ന പരാതിയുമായി പെൺകുട്ടിയുടെ മാതാവ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. പെൺകുട്ടിയുടെ ഫോണിൽ നിരന്തരം വിളിച്ചിരുന്ന ആളിനെ ലൊക്കേറ്റ് ചെയ്തപ്പോഴാണ് പെൺകുട്ടി ചെന്നൈയിൽ ജൻസീറിന്റെ തടവിലാണെന്ന് അറിയാൻ കഴിഞ്ഞത്. പെൺകുട്ടിയെ മോചിപ്പിച്ച് ജൻസീറിനെ അറസ്റ്റുചെയ്യാനായി നെടുമങ്ങാട് പൊലീസ് ചെന്നൈ എത്തിയപ്പോൾ ജൻസീർ പെൺകുട്ടിയുമായി പൊന്നാനിക്ക് കടന്നിരുന്നു. ഒടുവിൽ പൊന്നാനിയിൽ വച്ചാണ് പൊലീസ് ജൻസീറിനെ പിടികൂടിയത്.
നെടുമങ്ങാട് സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം അമ്മയ്ക്കൊപ്പം വിട്ടയച്ചു. ജൻസീർ നേരെത്തയും ഒരു ചൂക്ഷണ കേസിൽ പ്രതിയാണ്. നാല് സുഹൃത്തുക്കൾക്കൊപ്പം വിനോദ യാത്രയ്ക്ക് എന്ന് പറഞ്ഞ് സുഹൃത്തുക്കളിൽ ഒരാളുടെ ബന്ധുവായ പെൺകുട്ടിയെ കൊണ്ടു പോയി ചൂക്ഷണം നടത്തിയതിന് അറസ്റ്റിലായിട്ടുണ്ട്. അച്ഛനുമായിതെറ്റിയാണ് ജൻസീർ ചെന്നൈയിൽ എത്തിയത്.
ശ്രീലങ്കൻ സ്വദേശിനിയായ അമ്മയുടെ ബന്ധുക്കളുടെ സഹായത്താലാണ് ജ്യൂസ് കട തുടങ്ങിയതെന്നാണ് വിവരം. പോക്സോ കേസിൽ റിമാന്റിൽ ആയ ജൻസീറിനെ കൂടുതൽ ചോദ്യം ചെയ്യാനായി നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ചെന്നൈയിൽ സമാനമായ കേസുകൾ പ്രതിക്കെതിരെ ഉണ്ടോ എന്ന കാര്യവും അന്വേഷിക്കും.