- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിന്റെ സുഹൃത്തെന്ന രീതിയിൽ വീട്ടിലെത്തി; പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം; വെച്ചൂച്ചിറയിൽ മധ്യവയസ്കൻ അറസ്റ്റിൽ
പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചകയറി പതിമൂന്നുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ മധ്യവയസ്‌കനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ചേത്തക്കൽ വെച്ചൂച്ചിറ വാകമുക്ക് നെടുമണ്ണിൽ ജെയിംസ് ജോൺ(55) ആണ് തിങ്കളാഴ്ച പിടിയിലായത്. ഇയാൾ കുട്ടിയുടെ പിതാവിന്റെ സുഹൃത്തും ഈ വീടുമായി അടുത്ത് സഹകരിക്കുന്നയാളുമാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അതിക്രമം നടന്നത്.
വീട്ടിനുള്ളിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ കയറിപ്പിടിച്ച ഇയാൾ, കുട്ടി എതിർത്തപ്പോൾ, ബലാൽക്കാരമായി അതിക്രമം കാട്ടുകയായിരുന്നു. ബുധനാഴ്ച രാത്രി വിവരം അറിഞ്ഞ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തുകയും മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്ത പൊലീസ്, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.
തുടർന്നാണ് വാകമുക്കിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ് ഐ സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എ എസ് ഐ സുഭാഷ്, എസ് സി പി ഓ ആശാ ഗോപാലകൃഷ്ണൻ, സി പി ഓമാരായ മഹേഷ്, അൻസാരി, അലക്സ് എന്നിവരാണ് ഉണ്ടായിരുന്നത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്