ഡൽഹി; കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്ന പോക്‌സോ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. ഇത്തരം കേസുകളിൽ വധശിക്ഷ ഉറപ്പാക്കാൻ കേന്ദ്ര നീക്കം. ഗുരുതര കുറ്റകൃത്യങ്ങളിൽ വധശിക്ഷ നടപ്പാക്കിയേക്കും. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന് കടുത്ത ശിക്ഷ. ദൃശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താതിരുന്നാലും ശിക്ഷ. ലൈംഗിക ലക്ഷ്യത്തോടെ ഹോർമോൺ കുത്തിവയ്ക്കുന്നതും കുറ്റകരം.

കുട്ടികൾക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരേ ഇന്ത്യിൽ നിലവിലുള്ള നിയമമാണ് പോക്സോ (The Protection of Children from Sexual Offences - POCSO Act). 18 വയസിൽ താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ തടയുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

സമൂഹവും കുടുംബവും കുട്ടികൾക്കു വേണ്ടി വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് 2012ൽ ഇതേവരെ നിലവിലുള്ള നിയമങ്ങളെ പരിശോധിച്ച് വിലയിരുത്തി മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് പുതിയ സമഗ്രമായ ഒരു നിയമം 2012ൽ സർക്കാർ പ്രാബല്യത്തിൽ വരുത്തിയത്.

പോക്‌സോ ആക്ട് 2012 അഥവാ ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012

ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും വേണ്ടിയാണ് ഈ നിയമം.

എന്തിനു വേണ്ടിയാണ് പോക്‌സോ നിയമം

നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രേരിപ്പിക്കുക അല്ലെങ്കിൽ അതിനായി നിർബന്ധിക്കുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവർത്തനങ്ങൾക്കോ വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കൾ നിർമ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക മുതലായ കുറ്റകൃത്യങ്ങളെല്ലാം തടയുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു നിയമം സർക്കാർ പ്രാബല്യത്തിൽ വരുത്തിയത്.

കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ഈ നിയമം തരംതിരിച്ച് അതിനുള്ള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് മൂന്ന് അനുസരിച്ച്, ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന്, ഏഴു വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിൽപ്പെട്ട തടവുശിക്ഷയ്ക്കും വിധേയമാകേണ്ടി വരികയും പിഴ ഈടാക്കുകയും ചെയ്യും.

വകുപ്പ് അഞ്ച് അനുസരിച്ച് ഗൗരവകരമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമയ കാലത്തേക്ക് കഠിനതടവും കൂടാതെ പിഴയ്ക്കും വിധേയനാവുകയാണ് ഇതുവരെയുള്ള നിയമം എന്നാൽ ഭേദഗതി വരുന്നതോടെ ഗുരുതരമാകുന്ന കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ലഭിച്ചേക്കും.

പോക്‌സോ നിയമപ്രകാരം സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ എടുത്ത കേസുകളിൽ കെട്ടിക്കിടക്കുന്നത് അയ്യായിരത്തിലധികം. ഇതു കൂടാതെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ആയിരത്തോളം കേസുകൾ വേറെയും. സർക്കാരിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേരളത്തിൽ ലൈംഗിക അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായത് 4977 കുട്ടികളാണ്. 2016 ഒക്ടോബർ 31 വരെയുള്ള കണക്കുകലാണിത്. അതിന് ശേഷമുള്ള കണക്കുകൾ തിട്ടപ്പെടുത്തിയിട്ടില്ല. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാൻ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്യൽ ഒഫൻസ് ആക്റ്റ് (പോക്സോ) 2012-ലാണ് നിലവിൽ വന്നത്.

മാനഹാനി, ഭീഷണി, അറിവില്ലായ്മ തുടങ്ങിയവ കാരണം പരാതിപ്പെടാത്തവരുടെ എണ്ണം ഔദ്യോഗിക കണക്കിനും മുകളിലാണെന്നാണ് കുട്ടിക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്ന പ്രവർത്തകർ പറയുന്നത്. സംസ്ഥാനത്ത് ഈ നിയമപ്രകാരം ഏറ്റവും കൂടുതൽ കേസെടുത്തിരിക്കുന്നത് തിരുവനന്തപുരത്താണ്. 718 കേസുകൾ. ഇതിൽ 447 കേസുകളിലെ കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടുള്ളൂ. ബാക്കി 271 കേസുകളിൽ ചിലത് ഒത്തുതീർപ്പാവുകയായിരുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കേസിൽ എറണാകുളം ജില്ലയാണ് രണ്ടാമത്, 632 കേസുകളാണ് എറണാകുള്ളത് രജിസ്ററർ ചെയ്തിരിക്കുന്നത്. 187 കേസുകൾ രജിസ്റ്റർ ചെയ്ത തൃശൂർ ജില്ല പട്ടികയിൽ മൂന്നാമത് വന്നു. ഏറ്റവും കുറവ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് വയനാട് ജില്ലയിലാണ്. 187 കേസുകളാണ് വയനാട്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2012-13 ലായിരുന്നു പോക്സോ നിയമം വന്നത്. ആ വർഷം തന്നെ വന്ന പരാതികളുടെ എണ്ണം 1000-നു മുകളിലായിരുന്നു. ഇപ്പോൾ (2016 ഒക്ടോബർ വരെയുള്ള കണക്കു പ്രകാരം) 5000-നടുത്താണ് പോക്സോ കേസ് എത്തിയിരിക്കുന്നത്. പലപ്പോഴും കേസുകളുടെ വിചാരണ നീണ്ടു പോകുന്നതും അതുകാരണം കുറ്റവാളികൾ രക്ഷപ്പെടുന്നതുമാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കാനും തടയാനും കഴിയാത്തത്. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ വിധി ലഭ്യമായാൽ തന്നെ ഈ കുറ്റകൃത്യങ്ങൾക്ക് കുറവുണ്ടാകുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

പോക്സോ സെക്ഷൻ 2 (ഡി) പ്രകാരം 16 വയസിനു താഴെയുള്ളവരെയാണ് കുട്ടികളായി കണക്കാക്കുന്നത്. ഈ നിയമപ്രകാരം കുറ്റവാളികൾക്ക് ഏഴു വർഷം മുതൽ ജീവപര്യന്തം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. കുട്ടികൾക്കെതിരെയുള്ള കേസിൽ ഒരു വർഷത്തിനുള്ളിൽ വിചാരണ തീർക്കണമെന്നാണ് പോക്‌സോ നിയമം അനുശാസിക്കുന്നത്. പോക്സോ കേസ് രജിസ്റ്റർ ചെയ്താൽ 30 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നുമാണ് ചട്ടം. ഇന്നത്തെ നിലയ്ക്ക് കേസുകൾ തീർക്കാൻ കുറഞ്ഞത് 10 വർഷമെങ്കിലും എടുക്കും.

കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ വിചാരണ വേഗത്തിലാക്കാൻ ഓരോ ജില്ലാ ആസ്ഥാനത്തും പ്രത്യേക കോടതി രൂപീകരിക്കണമെന്ന് നിയമമുണ്ട്. പക്ഷെ കേരളത്തിൽ പ്രത്യേക കോടതിയുള്ളത് രണ്ട് ജില്ലകളിൽ മാത്രമാണ്. അതും സ്ത്രീകൾക്കും കുട്ടികൾക്കും ഒന്നിച്ചുള്ളതാണ്. ഓരോ ജില്ലയിലും കുട്ടികളുടെ കേസുകൾ മാത്രം കൈക്കാര്യം ചെയ്യാനായി കോടതി(ചിൽഡ്രൻസ് കോർട്ട്) വേണമെന്നും ആ കോടതിയിലായിരിക്കണം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെയെല്ലാം കേസുകൾ നടത്തേണ്ടതെന്നുമാണ് നിയമം അനുശാസിക്കുന്നത്.

പക്ഷെ കുട്ടികൾക്ക് മാത്രമായി ഒരു കോടതി കേരളത്തിൽ ഇതുവരെ വന്നിട്ടില്ല. ഇപ്പമുള്ളത് 12 ജില്ലകളിലെയും അഡീഷണൽ ഡിസ്‌ക്ട്രറ്റ് കോടതിക്ക് ചുമതല നൽകുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ അഡീഷണൽ ജില്ലാ സെഷൻ കോടതി ജഡ്ജിന്റെ മുമ്പാകെയാണ് കേസിന്റെ വിചാരണ ചുമതല നൽകിയിരിക്കുന്നത്. രണ്ടു ജില്ലകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എല്ലാം കൂടി കൈക്കാര്യം ചെയ്യാൻ വേണ്ടി പ്രത്യേക കോടതി വന്നിട്ടുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് പ്രത്യേക കോടതി നിലവിലുള്ളത്. സാങ്കേതികമായി കോഴിക്കോടും പ്രത്യേക കോടതിയുണ്ട്.