- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പാൻഡമിക്കിനെ കുറിച്ചുള്ള 10 വയസ്സുകാരിയുടെ കവിത പ്രസിദ്ധീകരിച്ചു
ലൂയിസ് വില്ല(കെന്റുക്കി): ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി ശ്രീയാൻസി കുമാരിയുടെ (10) പാൻഡമിക്ക് 2020, പോയറ്റിക് വിന്റർ ഈവനിങ്സ്(Pandamic 2020, Poetic Winter Evenings) എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.
കെന്റുക്കി ലൂയിസ് വില്ലായിൽ നിന്നുള്ള അഞ്ചാം ഗ്രേഡ് വിദ്യാർത്ഥിനിയുടെ പാൻഡമിക്കിനെ കുറിച്ചുള്ള ആദ്യ കവിതാ സമാഹാരമാണിത്.
യഥാർത്ഥ ജീവിതത്തിൽ, തന്റെ ഭാവനയിൽ നിന്നും ഉരുതിരിഞ്ഞു വന്ന ഈ കവിതാസമാഹാരം വായനക്കാരുടെ മനം കവരുന്നതാണ്.
വാക്കുകളേയും, അക്ഷരങ്ങളേയും അമിതമായി സ്നേഹിച്ചിരുന്ന കുമാരി വളരെ ചെറുപ്പത്തിൽ തന്നെ ചെറുകഥകൾ എഴുതാറുണ്ടായിരുന്നുവെന്ന് മാതാവ് ഗരീമാ കുമാരി പറഞ്ഞു.
2020 വിന്ററിലാണ് കുമാരി ആദ്യ കവിത രചിച്ചത്. തുടർന്ന് നിരവധി കവിതകൾ രചിക്കുകയും എല്ലാം ചേർത്ത് ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തുകയുമായിരുന്നു.
വിവിധ രാജ്യങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് കുമാരിയുടെ കവിതകൾ വായിക്കുനനതിലൂടെ സ്വയമായി കവിതാ രചനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിയുമെന്നും മാതാവ് പറഞ്ഞു. മാത്രമല്ല മഹാമാരിയുടെ പിടിയിൽ മാനസികമായി തളർച്ച ബാധിച്ചവർക്ക് ഉത്തേജനം നൽകുന്നതിന് കൂടെ ഈ കവിത ഉപകരിക്കുമെന്നും ഇവർ പ്രത്യാശിക്കുന്നു.
ഈ പുസ്തകത്തിൽ നിന്നും ലഭിക്കുന്ന വരുമാനം സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പ്രവർത്തനങ്ങൾക്കു വേണ്ടി നൽകുമെന്നും കുമാരി പറഞ്ഞു. ആമസോണിൽ ഈ പുസ്തകം ലഭിക്കുമെന്നും ഇവർ കൂട്ടിചേർത്തു.