ക്ഷരമധുരമെൻ നാവിലേകി

അച്ഛനെൻ ആദ്യ ഗുരുനാഥനായ്
വിദ്യ പഠിക്കാൻ ജനകനുമായ്
വിദ്യാലയമതിലെത്തി ഞാനും.

ഗുരുവിന്റെ പാദം നമസ്‌ക്കരിച്ചൂ ആ
കരുണാമയനെൻ കൈപിടിച്ച്
കലപില കൂട്ടുന്നോർക്കിടയിലൂടെ
കന്നി ക്ലാസ്സിലേക്കെന്നെയാനയിച്ചു.

അരുമയാം കുരുന്നു ഞാനകലുമ്പോൾ
ഉരുകും മനസ്സുമായ് നിന്നുവച്ഛൻ
തലതിരിച്ചൊന്നു ഞാൻ നോക്കിയപ്പോൾ
കരതലം വീശി കാട്ടി താതൻ.

കൗതുകമേറുമാ ക്ലാസ്സ് മുറിയിൽ
കരയുന്നു ചിലർ പുഞ്ചിരിപ്പൂ
കളിയാടാൻ കോപ്പുകളേറെയെന്നാകിലും
അകതാരിലച്ഛന്റെ നിനവുമാത്രം.

കഷ്ടിച്ച് നാഴികയൊന്നു കഴിയവേ
കൗമുദി ടീച്ചറിൻ കാലുപിടിച്ച്
ക്ലാസ്സു നിറുത്തിപിരിഞ്ഞു ഞങ്ങൾ
കൺമണിക്കായ് കാത്ത പിതാവിൻ
കരവലയത്തിലമർന്നു ഞാനും
നിർവൃതിയോടെ പടിയിറങ്ങി.

N P Gireesh (MA, MA, M.Com, LL.M, MBL)
www.kalayumkavithayum.blogspot.com
Facebook Name : Giridharan NP Gireesh
Ph: 9847431710