വിഷാദ നൗകയിൽ
തിരതല്ലുമീയലകടലിൽ
ഞാൻ കാത്തിരുന്നു
കാതോർത്തിരുന്നു
നിന്റെ ഒരു വിളിക്കായ്
അന്നീ തീരത്തെ ചൊരി മണലിൽ
നിന്നെയുപേക്ഷിച്ചു കടന്നു
പോകുമ്പോളെൻ മനനം വിലുളിതമായിരുന്നു
കാറ്റിനോടും കടലിനോടും
മിഴികളാൽ ചൊല്ലി ഞാൻ
പേടിയാണ് നിനക്ക് തമസ്സിനെ
മാറോടു ചേർത്തണച്ചു കാത്തു സൂക്ഷിക്കണേ
ഒരിക്കലും കൈ വിട്ടു പോകാതെ
ഒരു നാൾ ഞാൻ മടങ്ങിയെത്തും വരെ.
അന്ന് വൈഷമ്യമരുത് മടക്കി നൽകാൻ
എന്തേ എൻ വാക്കുകളെ നിങ്ങൾ ചെവി കൊണ്ടില്ലാ
കാലം മുന്നോട്ടു ചരിക്കവേ
''ഒരു നനീണ്ട ഇടവേളയ്ക്ക് ശേഷം
കാറ്റിൻ കൈവഴികളിലലിഞ്ഞ്
ഓളങ്ങളിലൂടെ നിശബ്ദമായി ചരിച്ചു
ഞാനിതാ തിരികേ, കൂടുതൽ
തെളിവാർന്ന മനനസ്സുമായ്
ഇക്കാലമത്രയും
നിനയ്ക്കായ് ഞാൻ ഗീതങ്ങളെഴുതി
സ്വപ്നനങ്ങളാൽ കുഞ്ഞുടുപ്പുകൾ നെയ്തു
പതിതയായ് മുദ്രകുത്തപ്പെടുന്നതിലു
മതീതമാണ് പരിവർജ്ജനനത്തിൻ വേദന
എന്നാ തിരിച്ചറിവാകാം
എന്നെ നിന്നിലേയ്ക്ക് വീണ്ടുമെത്തിക്കുന്നത്
മകനേ...
നീയെൻ നവംബറിൻ നഷ്ടം