- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയ ഗസ്സാ, നീ ക്ഷമിക്കൂ
ഭയക്കുന്നു ഞാനിന്ന് പത്രത്താളുകൾ മറിച്ചൊന്നു നോക്കാൻ കണ്ടു മടുത്തു ക്രൂരതതൻ നിഘണ്ടുവിലില്ലാക്കാഴ്ചകൾ പറക്കമുറ്റാത്ത കുഞ്ഞുങ്ങളീയാംപാറ്റകളായ് ചോരയിൽ മുങ്ങി കുളിച്ച്.....ചിറകറ്റുപോയ് വെള്ളരിപ്രാവും എങ്ങോ മറഞ്ഞു പോയൊലിവിലയും ! മീതെ പാറിക്കളിക്കുന്നത് പട്ടമല്ല; ബോംബും മിസൈലും നുകരുന്നതവർ മുലപ്പാലല്ല; അമ്മതൻ മാറിൽ ചിന്തും ചോരമാ
ഭയക്കുന്നു ഞാനിന്ന് പത്ര
ത്താളുകൾ മറിച്ചൊന്നു നോക്കാൻ
കണ്ടു മടുത്തു ക്രൂരതതൻ
നിഘണ്ടുവിലില്ലാക്കാഴ്ചകൾ
പറക്കമുറ്റാത്ത കുഞ്ഞു
ങ്ങളീയാംപാറ്റകളായ്
ചോരയിൽ മുങ്ങി കുളിച്ച്.....
ചിറകറ്റുപോയ് വെള്ളരിപ്രാവും
എങ്ങോ മറഞ്ഞു പോയൊലിവിലയും !
മീതെ പാറിക്കളിക്കുന്നത്
പട്ടമല്ല; ബോംബും മിസൈലും
നുകരുന്നതവർ മുലപ്പാലല്ല;
അമ്മതൻ മാറിൽ ചിന്തും ചോരമാത്രം
കളിക്കുന്നതവർ കളിപ്പാട്ടങ്ങളല്ല;
മൃതദേഹങ്ങൾക്കരികിൽ
വിട്ടേച്ചുപോയ ബോംബിൻചീളും
തോക്കിൻബാക്കികളും
ഉറങ്ങാറില്ലർധരാത്രിയിലും
കണ്ണുകൾ കൂർപ്പിച്ചാകാശത്തെക്ക്
മരണകാഹളവും കാത്ത്
കഴിയുകയാണവർ.
മരണം മാറോടണച്ചവരേ,
നിങ്ങൾ ചേതനയറ്റ
വെറും മൃതദേഹങ്ങളല്ല;
പിറന്ന മണ്ണിനായ്
മെയ്മറന്നുപോരാടിയ
ധീരരക്തസാക്ഷികളാണ് !
പ്രിയ ഗസ്സാ,
നീ ക്ഷമിക്കൂ, ക്ഷമിക്കാൻ
പറ്റാത്തതാണെങ്കിലും
കൈകളുയർത്തുന്നു
നിനക്കായ് ലോകം
ഗസ്സാ,
കാലടിയൊച്ചകൾ
കേൾക്കുന്നു ഞാൻ
ആ പ്രഭാതം വരിക തന്നെ ചെയ്യും
അവരാകാശമുയരത്തിൽ
പാരതന്ത്ര്യത്തിൻ
ഫൈബർമതിൽ പണിതാലും
ഓ ഗസ്സ,
മരിക്കില്ല നീയൊരിക്കലും
മരണ വിളയാട്ടം നടത്തും
നിൻ മണ്ണിലൊരിക്കൽ
സ്വാത്രന്ത്ര്യത്തിൻപ്പൂപതാക
മാനംമുട്ടെ കാറ്റിൽപ്പാറിക്കളിക്കും
ഊതിക്കെടുത്തിയ
പിഞ്ചുരക്തസാക്ഷികളന്നാകാശത്ത്
നക്ഷത്രകുഞ്ഞുങ്ങളായ്
പാറിപ്പറന്നുവന്നു
നിനക്കഭിവാദ്യമർപ്പിക്കും
(ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കവി)