മഞ്ഞണി ചന്ദ്രികാചർച്ചിതമാം രാവിൽ...
രാജാധിരാജൻ ദേവാധിദേവൻ പിറന്നു...
ഈരേഴ് ലോകത്തിനധിപൻ പിറന്നു...
മണിമാളികയിലല്ലാ... മലർമഞ്ചലിലല്ലാ...
പുൽക്കുടിലിൽ... പുൽതൊട്ടിയിൽ...
കാലിത്തൊഴുത്തിൽ... രാജാധിരാജൻ...
ദേവാധിദേവൻ... രാജാധിരാജൻ ഭൂജാതനായി...
സർവ്വലോകരക്ഷകൻ അഖിലചരാചര...
നിയതൻ നിയന്ത്രകൻ... ലോകൈകദൈവപുത്രൻ
എളിമക്കും സഹനത്തിനും ദാരിദ്ര്യത്തിനും മഹത്വം..
ദിവ്യമാം മകുടം ചാർത്തിയ പുണ്യജന്മം... ഉണ്ണിയേശു...

കാലികൾ മേയും കാലിത്തൊഴുത്തിൽ.. പുൽതൊട്ടിയിൽ....
ഏഴകൾക്ക് തോഴനായി... നിന്ദിതർക്ക് ആശ്വാസമായി...
പാപികൾക്കും ദുഃഖിതർക്കും പീഡിതർക്കും...
ആശയായി... ആശ്വാസമായി... ത്രിലോകേശ്വരൻ രക്ഷകൻ
ഭൂജാതനാം പുണ്യദിനം ക്രിസ്തുമസ്...
ശാന്തി സമാധാന മഞ്ജീരധ്വനികൾ തൻ തേന്മഴ
കുളിർമഴയായി എങ്ങും അലയടിക്കുമീ നാളിൽ...
സ്‌നേഹോഷ്മളമാം ഓർമ്മകൾ... അനുസ്മരണകൾ..
സർവ്വമാനവരാശിക്കും ദിവ്യമാം ക്രിസ്തുമസ്സായിടും..
ഉണ്ണിയേശുവിൻ നുണക്കുഴി ചെഞ്ചുണ്ടുകളിൽ...
ആമോദത്തോടെ തൃക്കാലിട്ടടിക്കും തൃപ്പാദാരവിന്ദങ്ങളിൽ
അർപ്പിക്കാം... ആയിരമായിരം സ്‌നേഹചുംബനങ്ങൾ
മണിമുത്തങ്ങൾ... നിഷ്‌ക്കളങ്കമാം പൊന്നുണ്ണിതൻ
ചെഞ്ചുണ്ടിൽ വിരിയും തൂമുല്ലമൊട്ടിൽ മന്ദഹാസം
മനംമയക്കും സന്തോഷത്തിൻ ആനന്ദത്തിൻ തൂമന്ദഹാസം
ആടാം... പാടാം... ഈ സ്‌നേഹരാവിൽ... ക്രിസ്മസ് രാവിൽ..
ദൈവമഹത്വത്തിൽ ഹരിതാഭമാം ഈണമാം ഗാനങ്ങൾ...
ഉണ്ണിയേശുവിൻ നൈർമ്മല്യമാം മനസ്സോടെ...
സൗഹാർദ്ദം... സഹർഷം... എതിരേൽക്കാം... ആഘോഷിക്കാം
ക്രിസ്മസ് സർവ്വലോക ഐശ്വര്യമാം സമൃദ്ധിക്കായി
കൈകോർക്കാം അഞ്ജലീബദ്ധരായി പ്രാർത്ഥിക്കാം...
ഈ നാളിൽ... ആഘോഷിക്കാം... നൃത്തമാടിടാം... പാടാം..
പാടിടാം... ഉയരാം... ഉയരട്ടെ... ഉയരട്ടങ്ങനെ...
ക്രിസ്തുമസ് സന്ദേശങ്ങൾ... സമാധാന സന്ദേശങ്ങൾ...
സ്‌നേഹ സാന്ത്വന കീർത്തനങ്ങൾ.. സങ്കീർത്തനങ്ങൾ..
നിറയട്ടെ.. മുഴങ്ങട്ടെ.. പടരട്ടെ. ഗോളാന്തരങ്ങളിൽ
സാന്ത്വനമായി... ഗോളാഗോളാന്തരങ്ങളിൽ...
ക്രിസ്തുമസ് നക്ഷത്രങ്ങൾ തെളിയട്ടെ..
ക്രിസ്മസ്.. നവവൽസര ആശംസകൾ... നിറയട്ടെ...