- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക പീഡനം ഉൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള ഏത് തരം അതിക്രമവും സംബന്ധിച്ച് പരാതി ലഭിച്ചാൽ അടിയന്തിര നടപടി; സ്ത്രീധന അതിക്രമങ്ങൾക്ക് എതിരെയുള്ള പൊലീസിന്റെ പ്രചാരണ പരിപാടിക്ക് തുടക്കം
തിരുവനന്തപുരം: സ്ത്രീധന അതിക്രമങ്ങൾക്ക് എതിരെയുള്ള പൊലീസിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പ്രചാരണ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ഗാർഹിക പീഡനം ഉൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള ഏത് തരം അതിക്രമവും സംബന്ധിച്ച് പരാതി ലഭിച്ചാൽ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
സെ നോ ടു ഡൗറി എന്ന ടാഗ് ലൈനിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എമ്പാടും മുദ്രാവാക്യരചനാ മത്സരങ്ങളും വാഹനറാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകളുമായി ചേർന്നായിരിക്കും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക.
Next Story