- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിന്റെ ഫോണിനെ ചൊല്ലി തർക്കം; ഒരുമിച്ചുള്ള മദ്യപാനത്തിലും തർക്കം; റൂമിലേക്ക് പോയ നസീർ സജിത്ത് വാതിൽ മുട്ടിയപ്പോൾ പച്ചക്കറി അരിയുന്ന കത്തിയെടുത്ത് വയറിൽ കുത്തി; കാസർകോട് നുസ്രത് നഗറിലെ തിരുവനന്തപുരം സ്വദേശിയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ; പൊലീസിന് മുന്നിൽ പ്രതി മിസ്റ്റർ കൂൾ
കാസർകോട്: കാസർകോട് നുസ്രത് നഗറിൽ തിരുവനന്തപുരം പാങ്ങോട് സ്വദേശി 28 വയസുകാരനായ ബി സജിതിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ നസീർ (38) ആണ് അറസ്റ്റിലായത്. ഇയാളെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചു.
പൊലീസിന് പൊലീസിനുമുന്നിൽ പതർച്ച ഇല്ലാത്ത എല്ലാം കൃത്യമായി വിവരിച്ചു നൽകി. കുത്താൻ ഉപയോഗിച്ച കത്തിയും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളും പ്രതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന് പിന്നലെ ഒളിവിൽ പോയ പ്രതിയെ മംഗ്‌ളൂറിൽ നിന്ന് വരുന്നതിനിടയിൽ കുമ്പളയിൽ വച്ചാണ് പിടികൂടിയത്. ഡി വൈ എസ് പി ബാലകൃഷ്ണൻ നായരുടെ നിർദേശ പ്രകാരം ഇൻസ്പെക്ടർ അജിത്കുമാർ, എസ് ഐ മാരായ വിഷ്ണുപ്രസാദ്, വേണു, സ്‌ക്വാഡ് അംഗങ്ങളായ രാജേഷ്, രഞ്ജിത്, വിജയൻ കെ, മോഹനൻ, സിജിത്, അബ്ദുൽ ശുകൂർ, ഗോകുൽ, വിജയൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട സജിത് നസീറിന്റെ സുഹൃത്തിന്റെ ഫോണെടുത്തുതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരും തമ്മിൽ തർക്കത്തിൽ ആയിരുന്നു. ഇതിനിടയിലാണ് കൊല്ലപ്പെട്ട ദിവസം ഇവർ ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തർക്കം ഉടലെടുത്തത് പിന്നാലെ നസീർ റൂമിലേക്ക് പോവുകയും ചെയ്തിരുന്നു. പിന്നാലെ വന്ന് സജിത് വാതിൽ മുട്ടിയതോടെ അടുക്കളയിൽ നിന്നും പച്ചക്കറി അരിയുന്ന കത്തിയെടുത്ത് വാതിൽ തുറന്ന് സജിത്തിന്റെ വയറിൽ കുത്തുകയായിരുന്നു.
ഇതിനുശേഷം അവിടെനിന്ന് ഓടിയ നസീറിന്റെ പിറകെ സജിത് ഓടുകയും വഴിയിൽ രക്തം വാർന്ന് മരണപ്പെടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. സജിതിന്റെ പോസ്റ്റ് മോർട്ടം റിപോർടും ചൊവ്വാഴ്ച വൈകീട്ടോടെ പുറത്തുവന്നിരുന്നു. യുവാവ് രക്തം വാർന്നാണ് മരണപെട്ടതെന്നാണ് പോസ്റ്റ് മോർടെം റിപോർട്ട് വ്യക്തമാക്കുന്നത്.
വയറിന്റെ വലതുഭാഗത്ത് 7.5 സെന്റിമീറ്ററിൽ മുറിവേറ്റതായും ഇത് കത്തികൊണ്ടുള്ള കുത്തേറ്റാണ് സംഭവിച്ചതെന്നും റിപോർട് പറയുന്നു. കുത്തേറ്റ് യുവാവ് ഓടിയിരുന്നതായും മണിക്കൂറുകൾക്ക് ശേഷമാണ് മരണം സംഭവിക്കുന്നതെന്നും റിപോർടിലുണ്ട്. നിർമ്മാണ തൊഴിലാളിയായ നസീർ കുടുംബാംഗങ്ങളുമായി ബന്ധമൊന്നും പുലർത്താറില്ലെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് കാസർകോട് താമസത്തിനെത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്