- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംബർ ലൈറ്റ് കണ്ടിട്ടും നിർത്താതെ മുമ്പോട്ട് കാറെടുത്തു; തെറ്റു മനസ്സിലാക്കിയ പൊലീസുകാരൻ സ്വന്തം കുറ്റം റിപ്പോർട്ട് ചെയ്ത് പിഴയടച്ചു; നിയമത്തിനതീതനല്ല നിയമപാലകൻ എന്ന് തെളിയിച്ച പൊലീസുകാരന് കൈയടി
പോലീസുകാർ നിയമലംഘനം നടത്തുന്നത് പതിവായ നമ്മുടെ നാട്ടിൽ ഒരുപക്ഷേ ഇങ്ങനെയൊരു വാർത്ത ഒരിക്കലും റിപ്പോർട്ട് ചെയ്യപ്പെട്ടേക്കില്ല. എന്നാൽ, നിയമപാലകരും നിയമത്തിന് അതീതരല്ലെന്ന് തെളിയിക്കുകയാണ് അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഈ പൊലീസുദ്യോഗസ്ഥൻ ചെയ്തത്. സ്വന്തം തെറ്റ് സ്വയം റിപ്പോർട്ട് ചെയ്ത് അതിനുള്ള പിഴയടക്കാൻ തയ്യാറായിക്കൊണ്ടാണ് ഈ പൊലീസുകാരൻ മാതൃകയായത്. ട്രാഫിക്കിൽ സിഗ്നൽ തെറ്റിച്ച് കാർ മുന്നോട്ടെടുത്തതാണ് ടിം ഗ്ലോവർ എന്ന പൊലീസുകാരൻ ചെയ്ത കുറ്റം. മഞ്ഞ ലൈറ്റ് കെട്ട് ചുവപ്പ തെളിയുന്നതിനിടെ ടിം സിഗ്നൽ മറികടന്നു. പിന്നീട് ഇതിന്റെ വീഡിയോ ദൃശ്യം പരിശോധിക്കുമ്പോഴാണ് താൻ സിഗ്നൽ തെറ്റിച്ചുവെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. ഉടനെ തന്റെ മേലധികാരിയെ ഇക്കാര്യം അറിയിക്കുകയും 160 ഡോളർ പിഴശിക്ഷ അടയ്ക്കുകയും ചെയ്തു. ടിം ഗ്ലോവറുടെ പ്രവർത്തി സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങും ഇപ്പോൾ കൈയടി നേടുകയാണ്. ഹെൽമറ്റ് ധരിക്കാത്തതിനും മറ്റും ഇരുചക്രവാഹനക്കാരെ തടഞ്ഞുനിർത്തി ഫൈൻ ഈടാക്കുകയും ഹെൽമെറ്റ് ധരിക്കാതെ അവർക്കുമുന്നിലൂടെ തന
പോലീസുകാർ നിയമലംഘനം നടത്തുന്നത് പതിവായ നമ്മുടെ നാട്ടിൽ ഒരുപക്ഷേ ഇങ്ങനെയൊരു വാർത്ത ഒരിക്കലും റിപ്പോർട്ട് ചെയ്യപ്പെട്ടേക്കില്ല. എന്നാൽ, നിയമപാലകരും നിയമത്തിന് അതീതരല്ലെന്ന് തെളിയിക്കുകയാണ് അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഈ പൊലീസുദ്യോഗസ്ഥൻ ചെയ്തത്. സ്വന്തം തെറ്റ് സ്വയം റിപ്പോർട്ട് ചെയ്ത് അതിനുള്ള പിഴയടക്കാൻ തയ്യാറായിക്കൊണ്ടാണ് ഈ പൊലീസുകാരൻ മാതൃകയായത്.
ട്രാഫിക്കിൽ സിഗ്നൽ തെറ്റിച്ച് കാർ മുന്നോട്ടെടുത്തതാണ് ടിം ഗ്ലോവർ എന്ന പൊലീസുകാരൻ ചെയ്ത കുറ്റം. മഞ്ഞ ലൈറ്റ് കെട്ട് ചുവപ്പ തെളിയുന്നതിനിടെ ടിം സിഗ്നൽ മറികടന്നു. പിന്നീട് ഇതിന്റെ വീഡിയോ ദൃശ്യം പരിശോധിക്കുമ്പോഴാണ് താൻ സിഗ്നൽ തെറ്റിച്ചുവെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. ഉടനെ തന്റെ മേലധികാരിയെ ഇക്കാര്യം അറിയിക്കുകയും 160 ഡോളർ പിഴശിക്ഷ അടയ്ക്കുകയും ചെയ്തു.
ടിം ഗ്ലോവറുടെ പ്രവർത്തി സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങും ഇപ്പോൾ കൈയടി നേടുകയാണ്. ഹെൽമറ്റ് ധരിക്കാത്തതിനും മറ്റും ഇരുചക്രവാഹനക്കാരെ തടഞ്ഞുനിർത്തി ഫൈൻ ഈടാക്കുകയും ഹെൽമെറ്റ് ധരിക്കാതെ അവർക്കുമുന്നിലൂടെ തന്നെ വണ്ടിയോടിച്ചുപോകുന്ന നമ്മുടെ നാട്ടിലെ പൊലീസുകാരും ടിം ഗ്ലോവറുടെ നീതിബോധം കണ്ടുപഠിക്കേണ്ടതാണ്.