- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെലവ് ചുരുക്കാൻ നാട്ടുകാരെയെല്ലാം പൊലീസിന്റെ പണിയേൽപ്പിച്ച് ബ്രിട്ടൻ; ഇരകളുടെ മൊഴിയും തെളിവുകളും ഇനി ഓൺലൈൻ വഴി അറ്റാച്ച് ചെയ്ത് അയക്കുക; ലഭ്യമായ തെളിവുകൾ നോക്കി പൊലീസ് തീരുമാനിക്കും
നിങ്ങളുടെ വീട്ടിൽ മോഷണം നടന്നാൽ ഇത് സംബന്ധിച്ച എഫ്‌ഐആർ നിങ്ങൾ തന്നെ തയ്യാറാക്കി അയക്കുന്ന അവസ്ഥ അധികം വൈകാതെ ബ്രിട്ടനിൽ വരാൻ സാധ്യതയേറെയാണെന്ന് ഏറ്റവും പുതിയ ചില നീക്കങ്ങൾ സൂചിപ്പിക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി നാട്ടുകാരെയെല്ലാം പൊലീസിന്റെ പണിയേൽപ്പിക്കാൻ ബ്രിട്ടൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇരകളുടെ മൊഴിയും തെളിവുകളും ഇനി ഓൺലൈൻ വഴി അറ്റാച്ച് ചെയ്ത് അയക്കാനാവും. തുടർന്ന് ലഭ്യമായ തെളിവുകൾ നോക്കി പൊലീസ് ഇക്കാര്യത്തിൽ നിർണായകമായ തീരുമാനമെടുക്കുകയും ചെയ്യും. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസാണ് ഇതുമായി ബന്ധപ്പെട്ട പൈലറ്റ് സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം അവസാനം ഇത് പരീക്ഷണാർത്ഥം നടപ്പിലാക്കുകയും ചെയ്യും. ഇത് വിജയിച്ചാൽ രാജ്യമാകമാനം ഈ പരീക്ഷണം നടപ്പിലാകാൻ സാധ്യതയുണ്ട്. ഇതനുസരിച്ച് കുറ്റകൃത്യങ്ങൾക്കിരകളാകുന്നവർ തന്നെ തങ്ങളുടേതായയ രീതിയിൽ പൊലീസ് സ്‌റ്റേറ്റ്‌മെന്റുകൾ തയ്യാറാക്കുകയും ഓൺലൈനിൽ അയക്കുകയുമാണ് ചെയ്യേണ്ടുന്ന പുതിയ സെൽഫ് സർവീസ് പ്ലാനാണിത്. ഈ സ്റ്റേറ്റ്‌മെന്റുകൾക്കൊപ്പം കുറ്റകൃ
നിങ്ങളുടെ വീട്ടിൽ മോഷണം നടന്നാൽ ഇത് സംബന്ധിച്ച എഫ്‌ഐആർ നിങ്ങൾ തന്നെ തയ്യാറാക്കി അയക്കുന്ന അവസ്ഥ അധികം വൈകാതെ ബ്രിട്ടനിൽ വരാൻ സാധ്യതയേറെയാണെന്ന് ഏറ്റവും പുതിയ ചില നീക്കങ്ങൾ സൂചിപ്പിക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി നാട്ടുകാരെയെല്ലാം പൊലീസിന്റെ പണിയേൽപ്പിക്കാൻ ബ്രിട്ടൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇരകളുടെ മൊഴിയും തെളിവുകളും ഇനി ഓൺലൈൻ വഴി അറ്റാച്ച് ചെയ്ത് അയക്കാനാവും. തുടർന്ന് ലഭ്യമായ തെളിവുകൾ നോക്കി പൊലീസ് ഇക്കാര്യത്തിൽ നിർണായകമായ തീരുമാനമെടുക്കുകയും ചെയ്യും. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസാണ് ഇതുമായി ബന്ധപ്പെട്ട പൈലറ്റ് സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം അവസാനം ഇത് പരീക്ഷണാർത്ഥം നടപ്പിലാക്കുകയും ചെയ്യും. ഇത് വിജയിച്ചാൽ രാജ്യമാകമാനം ഈ പരീക്ഷണം നടപ്പിലാകാൻ സാധ്യതയുണ്ട്.
ഇതനുസരിച്ച് കുറ്റകൃത്യങ്ങൾക്കിരകളാകുന്നവർ തന്നെ തങ്ങളുടേതായയ രീതിയിൽ പൊലീസ് സ്‌റ്റേറ്റ്‌മെന്റുകൾ തയ്യാറാക്കുകയും ഓൺലൈനിൽ അയക്കുകയുമാണ് ചെയ്യേണ്ടുന്ന പുതിയ സെൽഫ് സർവീസ് പ്ലാനാണിത്. ഈ സ്റ്റേറ്റ്‌മെന്റുകൾക്കൊപ്പം കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ നൽകുന്ന സിസിടിവി ഫൂട്ടേജോ അല്ലെങ്കിൽ മൊബൈൽ ക്യാമറ ദൃശ്യങ്ങളോ അപ്ലോഡ് ചെയ്യാനും നിർദേശമുണ്ട്. ഒരു പൊലീസ് ഓഫീസർക്കോ പരിശീലനം നേടിയ ഒരു സ്റ്റാഫിനോ മാത്രം തെളിവുകൾ ശേഖരിക്കാൻ സാധിച്ചിരുന്ന പരമ്പരാഗത രീതിയിലുള്ള പൊലീസിംഗിന് ഇതോടെ അന്ത്യം കുറിക്കപ്പെടുമെന്നാണ് ചീഫ് കോൺസ്റ്റബിൾ ഡേവ് തോംസൺ വിശദീകരിക്കുന്നത്.
പൊതുജനത്തെ പൊലീസിന്റെ കടമ നിർവഹിക്കാൻ പര്യാപ്തമാക്കുന്ന പരിഷ്‌കാരമാണിതെന്നും അദ്ദേഹം പറയുന്നു. പണം ലാഭിക്കാനും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ജനത്തിന് കൂടുതൽ അവസരം നൽകുന്നതിനുമായി ഫോഴ്‌സുകളെല്ലാം ഈ സെൽഫ് സർവീസിലേക്ക് നീങ്ങേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇതനുസരിച്ച് ഇരകൾക്ക് കവർച്ച, റോഡ് അപടകടങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം റിപ്പോർട്ട് ചെയ്യാൻ സാധിക്കും. ഇതു പോലുള്ള സമാനമായ ആശങ്ങളിൽ മറ്റ് ഫോഴ്‌സുകൾ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുവെന്നും തോംസൺ ചൂണ്ടിക്കാട്ടുന്നു.
അതായത് മെട്രൊപൊളിറ്റൻ പൊലീസും ഡേവൻ, കോൺവാൾ,, ആവൻ ആൻസ് സോമർസെറ്റ്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് എന്നിവിടങ്ങളിലെ ഫോഴ്‌സുകളും ക്രൈം റിപ്പോർട്ട് ചെയ്യുന്നതിനായി വെബ്ചാറ്റുകൾ പോലുള്ള നൂതന രീതികൾ പരീക്ഷിച്ച് വരുന്നുണ്ട്. എന്നാൽ പുതിയ പരിഷ്‌കാരം തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ടെന്നാണ് പൊലീസ് ഫെഡറേഷൻ ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിന്റെ ചെയർമാനായ സ്റ്റീവ് വൈറ്റ് പ്രതികരിച്ചിരിക്കുന്നത്. മിക്ക ആധുനിക കമ്പനികളും ആളുകളെ ഓൺലൈനിൽ കാര്യങ്ങൾ ചെയ്യാൻ അനുവദിക്കാറുണ്ടെന്നും എന്നാൽ പൊലീസ് പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതിൽ വ്യത്യാസമുണ്ടെന്നും തോംസൺ പറയുന്നു.
സെൽഫ് സർവീസെന്നാൽ ആളുകൾ സ്വയം കേസന്വേഷണം നടത്തുകയല്ലെന്നും ഇതിലൂടെ ജനങ്ങളിൽ നിന്നും കേസന്വേഷണത്തിനായി പൊലീസിന് കൂടുതൽ സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യമാണുള്ളതെന്നും അദ്ദേഹം വിശദീകരിക്കുന്നു. പുതിയ രീതി നടപ്പിലായാൽ കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതായത് ഇതിലൂടെ കുറ്റകൃത്യങ്ങൾ റിപ്പോർട്ട്‌ചെയ്യാൻ പൊലീസ് സ്‌റ്റേഷനിൽ പോകുകയോ ഓഫീസറെ കാണാൻ കാത്തിരിക്കുകയോ ചെയ്യേണ്ടതില്ലെന്നതിനാൽ കൂടുതൽ പേർ കുറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്താൻ മുന്നോട്ട് വരുന്നതാണ്.