- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസ്വസ്ഥതകൾ കാട്ടിയ മകളെ പരിശോധിച്ച ഡോക്ടർ ഗർഭിണിയാണെന്ന് പറഞ്ഞത് കേട്ട് വീട്ടുകാർ ഞെട്ടി; പൊലീസിന്റെ മൊഴിയെടുക്കലിൽ കുട്ടിയുടെ അച്ഛൻ 72കാരനെന്ന് വെളിപ്പെടുത്തൽ; അവിഹിത ഗർഭത്തിലെ ഉത്തരവാദിയെ ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന; വയോധികനെ തേടി അലഞ്ഞ് പൊലീസ്
കാസർഗോഡ്: മുപ്പതുകാരിയുടെ അവിഹത ഗർഭത്തിന് പിന്നിൽ എഴുപതുകാരൻ. ലൈംഗിക പീഡനത്തിനിരയായ മുപ്പതുകാരി ആൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ കുട്ടിയുടെ പിതൃത്വം ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തും. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 72കാരനായ വയോധികനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളാണ് പ്രതിയെന്ന് ഉറപ്പിക്കാനാകും ഡിഎൻഎ പരിശോധന. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ് കഴിഞ്ഞ ദിവസം ആൺകുഞ്ഞിന് ജന്മം നൽകിയത്. അസ്വസ്ഥതകൾ പ്രകടിപ്പിച്ച യുവതിയെ വീട്ടുകാരാണ് കാസർകോട്ടെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നും ഡോക്ടർമാർ പറഞ്ഞപ്പോൾ മാത്രമാണ് യുവതി ഗർഭിണിയാണെന്ന കാര്യം വീട്ടുകാരുമറിഞ്ഞത്. ഡോക്ടർമാരും വീട്ടുകാരും ചോദിച്ചെങ്കിലും കുഞ്ഞിന്റെ പിതാവാരാണെന്ന് വെളിപ്പെടുത്താൻ യുവതി ആദ്യം തയ്യാറായില്ല. ഗർഭിണിയാണെന്ന് വ്യക്തമായതോടെ ആരാണ് ഉത്തരവാദിയെന്ന് വീട്ടുകാർ ആവർത്തിച്ച് ചോദിച്ചെങ്കിലും ആദ്യം യുവതി ഒന്നും പറഞ്ഞി
കാസർഗോഡ്: മുപ്പതുകാരിയുടെ അവിഹത ഗർഭത്തിന് പിന്നിൽ എഴുപതുകാരൻ. ലൈംഗിക പീഡനത്തിനിരയായ മുപ്പതുകാരി ആൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ കുട്ടിയുടെ പിതൃത്വം ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തും. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 72കാരനായ വയോധികനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളാണ് പ്രതിയെന്ന് ഉറപ്പിക്കാനാകും ഡിഎൻഎ പരിശോധന.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ് കഴിഞ്ഞ ദിവസം ആൺകുഞ്ഞിന് ജന്മം നൽകിയത്. അസ്വസ്ഥതകൾ പ്രകടിപ്പിച്ച യുവതിയെ വീട്ടുകാരാണ് കാസർകോട്ടെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നും ഡോക്ടർമാർ പറഞ്ഞപ്പോൾ മാത്രമാണ് യുവതി ഗർഭിണിയാണെന്ന കാര്യം വീട്ടുകാരുമറിഞ്ഞത്. ഡോക്ടർമാരും വീട്ടുകാരും ചോദിച്ചെങ്കിലും കുഞ്ഞിന്റെ പിതാവാരാണെന്ന് വെളിപ്പെടുത്താൻ യുവതി ആദ്യം തയ്യാറായില്ല.
ഗർഭിണിയാണെന്ന് വ്യക്തമായതോടെ ആരാണ് ഉത്തരവാദിയെന്ന് വീട്ടുകാർ ആവർത്തിച്ച് ചോദിച്ചെങ്കിലും ആദ്യം യുവതി ഒന്നും പറഞ്ഞില്ല. ഡോക്ടർമാരെത്തി കാര്യങ്ങൾ തിരക്കിയതോടെയാണ് യുവതി സംഭവം വെളിപ്പെടുത്തിയത്. 72കാരനായ വയോധികനാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതി പറഞ്ഞത്.
മുപ്പതുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് തെളിഞ്ഞതോടെ ഡോക്ടർമാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് കാസർകോട് പൊലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി.കഴിഞ്ഞ ഒരു വർഷത്തോളമായി 72കാരനായ വയോധികൻ തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
യുവതിയും ആൺകുഞ്ഞും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ 72കാരന് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.