- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നാളെ ഒരൊറ്റെണ്ണം ഇവിടെ ഉണ്ടാകില്ല' എന്ന് സിഐ അനന്തലാൽ ഭീഷണിപ്പെടുത്തിയെന്ന് ട്രാൻസ് യുവതികൾ; സ്റ്റേഷനിൽ എത്തിച്ചതും ബല പ്രയോഗിച്ച്; മോഷ്ടാക്കളെ തടഞ്ഞ ഞങ്ങളെ മോഷ്ടാക്കളായി ചിത്രീകരിച്ചെന്നും പരാതി; ട്രാൻസ് ജെന്റേഴ്സ് പണം തട്ടിയെടുക്കുന്നത് പതിവെന്ന് ആവർത്തിച്ച് പൊലീസും
കൊച്ചി: കൊച്ചിയിൽ ട്രാൻസ്ജെന്റേഴ്സിന് നേരെ സിഐ അനന്ദലാൽ അർദ്ധരാത്രിയിൽ ആക്രമണം അഴിച്ചുവിട്ടെന്ന് ആരോപിച്ച് ഇന്ന് ട്രാൻസ് ജെന്റർ സമൂഹം കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും. അക്രമണം നടത്തിയ സെൻട്രൽ സിഐ അനന്ദലാൽ ഉൾപ്പടെയുള്ള പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വൈകിട്ട് നാല് മണിക്ക് മറൈൻഡ്രൈവ് മഴവിൽപ്പാലത്തിൽ നിന്ന് മാർച്ച് ആരംഭിക്കുന്നത്. നടപടിയുണ്ടാകും വരെ പ്രതിഷേധം വിവിധ രീതികളിൽ തുടരും. സെക്രട്ടറിയേറ്റിയേറ്റിന് മുന്നിലേക്കും സമരം വരും ദിവസങ്ങലിൽ വ്യാപിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നായി 200 ഓളം ട്രാൻസ്ജെന്റേഴ്സ് പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുമെന്ന് സംഘാടകർ മറുനാടൻ മലയാളിലോട് പറഞ്ഞു. പേഴ്സ് തട്ടിപ്പറിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്ന രണ്ട് യുവാക്കളെ തടഞ്ഞ്വെച്ച് പൊലീസിൽ ഏൽപ്പിച്ചപ്പോൾ, പരാതിക്കാരായ ട്രാൻസ്ജെന്റേഴ്സിനെ സിഐ അനന്ദലാലിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അറസ്റ്റിലായവരുടെ സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. അറസ്റ
കൊച്ചി: കൊച്ചിയിൽ ട്രാൻസ്ജെന്റേഴ്സിന് നേരെ സിഐ അനന്ദലാൽ അർദ്ധരാത്രിയിൽ ആക്രമണം അഴിച്ചുവിട്ടെന്ന് ആരോപിച്ച് ഇന്ന് ട്രാൻസ് ജെന്റർ സമൂഹം കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും. അക്രമണം നടത്തിയ സെൻട്രൽ സിഐ അനന്ദലാൽ ഉൾപ്പടെയുള്ള പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വൈകിട്ട് നാല് മണിക്ക് മറൈൻഡ്രൈവ് മഴവിൽപ്പാലത്തിൽ നിന്ന് മാർച്ച് ആരംഭിക്കുന്നത്. നടപടിയുണ്ടാകും വരെ പ്രതിഷേധം വിവിധ രീതികളിൽ തുടരും.
സെക്രട്ടറിയേറ്റിയേറ്റിന് മുന്നിലേക്കും സമരം വരും ദിവസങ്ങലിൽ വ്യാപിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നായി 200 ഓളം ട്രാൻസ്ജെന്റേഴ്സ് പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുമെന്ന് സംഘാടകർ മറുനാടൻ മലയാളിലോട് പറഞ്ഞു. പേഴ്സ് തട്ടിപ്പറിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്ന രണ്ട് യുവാക്കളെ തടഞ്ഞ്വെച്ച് പൊലീസിൽ ഏൽപ്പിച്ചപ്പോൾ, പരാതിക്കാരായ ട്രാൻസ്ജെന്റേഴ്സിനെ സിഐ അനന്ദലാലിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അറസ്റ്റിലായവരുടെ സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
അറസ്റ്റിലായ ട്രാൻസ്ജെന്റേഴ്സിന്റെ സുഹൃത്തുക്കൾ പറയുന്നതിങ്ങനെ
ബുധനാഴ്ച രാത്രി പത്തരയോടെ എറണാകുളത്ത് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം വച്ച് കോഴിക്കോട് സ്വദേശിനിയായ പാറുവിന്റെ കയ്യിൽ നിന്ന് ബൈക്കിൽ വന്ന രണ്ടുപേർ പഴ്സ് തട്ടിപ്പറിച്ചു. പാറു പിന്നാലെ ഓടിയെങ്കിലും അവരെ പിടിക്കാനായില്ല. ഇതേ ആളുകൾ പുല്ലേപ്പടി പാലത്തിനടുത്തുവച്ച്, കൊച്ചി മെട്രോയിൽ ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്യുന്ന രഞ്ജുവിന്റെ കയ്യിൽ നിന്ന് പണവും മറ്റും തട്ടിയെടുത്തുകൊണ്ട് രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ കെ എസ് ആർ ടി സി സ്റ്റാൻഡിനടുത്തുവച്ച് രഞ്ജു ഇവരെ പിടികൂടി.
അപ്പൊഴേക്കും പാറു ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞ് മറ്റ് ട്രാൻസ് യുവതികളും അവിടെ എത്തിയിരുന്നു. ഇവരെല്ലാവരും ചേർന്ന് പിടിച്ചുപറി നടത്തിയ യുവാവിനെ പിടിച്ചുവച്ചു. വിവരം അപ്പോൾ തന്നെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വിളിച്ച് വിവരമറിയിച്ചിട്ടും പൊലീസ് എത്തിയില്ല. അപ്പോൾ ആ വഴി പോയ ഒരു പൊലീസ് ജീപ്പിന് കൈ കാണിച്ചിട്ട് നിർത്തിയുമില്ല. ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം പന്ത്രണ്ട് മണിയോടടുത്താണ് സ്റ്റേഷനിൽ നിന്ന് സിഐ അനന്തലാലിന്റെ നേതൃത്വത്തിൽ പുരുഷപൊലീസെത്തിയത്.
വിവരം ചോദിച്ചറിയുക പോലും ചെയ്യാതെ കയ്യേറ്റത്തിന് മുതിരുകയായിരുന്നു പൊലീസ്. ഇതിനിടയിൽ രണ്ട് പിടിച്ചുപറിക്കാരിൽ ഒരാൾ ഓടി രക്ഷപെട്ടിരുന്നു. അവശേഷിച്ച യുവാവാകട്ടെ ട്രാൻസ് യുവതികൾ തന്നെ ആക്രമിച്ചെന്നും പിടിച്ചു പറിച്ചെന്നും പൊലീസിനോട് പറഞ്ഞു. ഇതോടെ അത് മാത്രം വിശ്വസിച്ച് പൊലീസ് ഏകപക്ഷീയമായി ട്രാൻസ് യുവതികളെ മോഷ്ടാക്കളായി ചിത്രീകരിക്കാൻ തുടങ്ങി. തങ്ങളെ ആക്രമിച്ചതിനെതിരെയും വനിതാ പൊലീസില്ലാതെ വിഷയം കൈകാര്യം ചെയ്തതും അവർ ചോദ്യം ചെയ്തു. സിഐ അനന്തലാൽ ഈ സമയമത്രയും ട്രാൻസ് യുവതികളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. 'നാളെ ഒരൊറ്റെണ്ണം ഇവിടെ ഉണ്ടാകില്ല' എന്നായിരുന്നു ഭീഷണി. തുടർന്ന് പതിനഞ്ചോളം ട്രാൻസ് യുവതികളെ ബലം പ്രയോഗിച്ച് സ്റ്റേഷനിൽ എത്തിച്ചു. സിഐ അനന്തലാലിന്റെ ആക്രമണത്തിൽ പരിക്കേറ്റ പൂജയ്ക്ക് പുലർച്ചെ രണ്ടരയായിട്ടും ചികിത്സ നൽകിയില്ല.
സമാനമായ രീതിയിലാണ് കഴിഞ്ഞ വർഷം ഇതേ മാസം പതിനൊന്ന് ട്രാൻസ് യുവതികളെ കള്ളക്കേസ് ചുമത്തി പൊലീസ് ജയിലിൽ ആക്കിയത്. ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന അയിഷ, പൂർണ എന്നീ ട്രാൻസ് യുവതികളെ ആക്രമിച്ച സംഭവവും അതേ മാസത്തിലായിരുന്നു. ഈ അക്രമ സംഭവങ്ങളെ തുടർന്നാണ് കൊച്ചി മെട്രോയിൽ ട്രാൻസ് യുവതികൾക്ക് ജോലി നൽകാമെന്ന് തീരുമാനമുണ്ടായത്. ഈ ജോലി എൽഡി എഫ് സർക്കാരിന്റെ ഒരു വർഷത്തെ ഭരണനേട്ടമായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സമാനമായ അതിക്രമം പൊലീസ് ആവർത്തിച്ചിരിക്കുന്നത്.
സിഐ അനന്തലാൽ പറയുന്നത്...
പുലർച്ചെ ഒരു മണിയോടെ രാജാജി റോഡിലൂടെ ബൈക്കിൽ സഞ്ചരിച്ച യുവാവിനെ തടഞ്ഞ് നിർത്തി മർദ്ദിച്ച ശേഷം പോക്കറ്റിലുണ്ടായിരുന്ന പണം കവർന്നു. ആക്രമണത്തിന് ഇരയായ കുമ്പളങ്ങി ഇല്ലിക്കൽ റിജോ ജോസഫ് പിന്നീട് ചികിത്സ തേടി. രാത്രി യാത്രക്കാരെ കൂട്ടത്തോടെ സമീപിക്കുന്ന ഇവർ എതിർപ്പ് പ്രകടിപ്പിക്കുന്നവരെ കായികമായി നേരിട്ടശേഷം പണവും മറ്റും തട്ടിയെടുക്കുന്നത് പതിവാണ്. ആളുകളെ ഭയപ്പെടുത്തുന്നതിന് ആയുധങ്ങളും പരിശീലനം ലഭിച്ച നായകളേയും ഉപയോഗിക്കുന്നുണ്ട്. ചിറ്റൂർ റോഡ്, കെ.എസ്.ആർ.ടി.സി പരിസരം, വളഞ്ഞമ്പലം എന്നിവടങ്ങളിലെ റെസിഡൻസ് അസോസിയേഷനുകൾ ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സൗത്ത് റെയിൽ വെസ്റ്റേഷന് സമീപത്തെ ലോഡ്ജിൽ താമസിക്കുന്ന തൻവി(21), മുളവുകാട് കണ്ടത്തി പറമ്പിൽ പൂജ(20), ബംഗളൂരു സ്വദേശി ആൻഡ്രിയ(21), മരട് കണ്ണാടിക്കാട് സ്വദേശി രാധിക(34) ,കടുത്തുരുത്തി കൊച്ചുപറമ്പിൽ രഞ്ജിനി(29), പെരുമ്പാവൂർ രേഖ(26) എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.