- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പ ചുമത്തപ്പെട്ട കൊടുംകുറ്റവാളിക്ക് സ്വന്തം ജില്ലയിലെ ജയിലിൽ സുഖവാസമൊരുക്കി പൊലീസ്; നിസാമിനെ വിയ്യൂരിൽ നിന്ന് മാറ്റാത്തത് സുരക്ഷയെന്ന വാദമുയർത്തി
തൃശൂർ: ചന്ദ്രബോസ് വധക്കേസിൽ പ്രതിയായ കൊലയാളി വ്യവസായി മുഹമ്മദ് നിസാമിന്റെ ജയിൽ മാറ്റം തല്ക്കാലം വേണ്ടെന്ന് പൊലീസ്. ഗുണ്ട നിയമമായ കാപ്പ (കേരള ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് പ്രിവെൻഷൻ ആക്ട്) ചുമത്തിയാൽ സ്വന്തം ജില്ലയിൽ പ്രതിക്ക് കഴിയാൻ അധികാരമില്ലെന്നിരിക്കെയാണ് ബീഡി കമ്പനി മുതലാളിക്കായി പൊലീസിന്റെ ഇടപെടൽ. പൊലീസിന്റെ നീക്കം ഇതിന
തൃശൂർ: ചന്ദ്രബോസ് വധക്കേസിൽ പ്രതിയായ കൊലയാളി വ്യവസായി മുഹമ്മദ് നിസാമിന്റെ ജയിൽ മാറ്റം തല്ക്കാലം വേണ്ടെന്ന് പൊലീസ്. ഗുണ്ട നിയമമായ കാപ്പ (കേരള ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് പ്രിവെൻഷൻ ആക്ട്) ചുമത്തിയാൽ സ്വന്തം ജില്ലയിൽ പ്രതിക്ക് കഴിയാൻ അധികാരമില്ലെന്നിരിക്കെയാണ് ബീഡി കമ്പനി മുതലാളിക്കായി പൊലീസിന്റെ ഇടപെടൽ.
പൊലീസിന്റെ നീക്കം ഇതിനോടകം വിവാദമായിക്കഴിഞ്ഞു. കാപ്പ ചുമത്താൻ ഒരുപാട് നൂലാമാലകൾ പറഞ്ഞ ഭരണകൂടം ഏറ്റവും ഒടുവിൽ മാദ്ധ്യമങ്ങളുടെ ഇടപെടൽ കൊണ്ട് മാത്രമാണ് ഗുണ്ട നിയമം നിസാമിനെതിരെ ചുമത്തിയത്.
എന്നാൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാളെ ഇപ്പോൾ ജയിൽ മാറ്റിയാൽ ഗുരുതരമായ സുരക്ഷ വീഴ്ച ഉണ്ടാകുമെന്നും അത് തടയാൻ പൊലീസിന് കഴിയില്ലെന്നും കാണിച്ചാണ് രഹസ്യാന്വേഷണ റിപ്പോർട്ട് കൈമാറിയത്. ഇന്റലിജൻസ് വിഭാഗം ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറിയതെന്നാണ് സൂചന.
നിസാമിന്റെ ജയിൽ മാറ്റം സംബന്ധിച്ച കാര്യങ്ങൾ ഇനി കോടതി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് അന്വേഷണ സംഘം. കാപ്പ ചുമത്തപ്പെട്ട ഘട്ടത്തിൽ ജയിൽ മാറ്റം കേസന്വേഷണത്തെ ബാധിക്കുമെന്ന വാദമാണ് പൊലീസ് ഉയർത്തിയിരുന്നത് എന്നാൽ അന്വേഷണം ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിൽഇപ്പോൾ നിസാമിന്റെ സുരക്ഷയാണ് ജയിൽ മാറ്റത്തിന് തടസമെന്നാണ് തൃശൂർ പൊലീസിന്റെ വാദം. പൂജപ്പുരയ്‌ക്കോ കണ്ണൂരിലേക്കോ നിസാമിനെ മാറ്റുമെന്നായിരുന്നു തുടക്കത്തിൽ ഇവർ പറഞ്ഞിരുന്നത്. എന്നാൽ ഈ ജയിലുകളിൽ നിസാമിന് വേണ്ട സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് ജയിൽ അധികൃതരും അറിയിച്ചതായാണ് വിവരം.
രാഷ്ട്രീയ തടവുകാർ ഏറെയുള്ള കണ്ണൂരിൽ എത്തിച്ചാൽ ഇയാളുടെ ജീവന് തന്നെ അപകടമുണ്ടാകുമെന്നാണ് ഒരു വിഭാഗം പൊലീസുകാർ പറയുന്നത്. മറ്റു തടവ് പുള്ളികൾ ഇത്തരമൊരു ക്രൂരകൃത്യം ചെയ്ത നിസാമിനെ ചിലപ്പോൾ മാരകമായി തന്നെ അക്രമിച്ചേക്കാം. ഇതെല്ലാംകണക്കിലെടുത്ത് മാത്രമായിരിക്കും പൊലീസ് ജയിൽ മാറ്റ വിഷയം കോടതിയിൽ അവതരിപ്പിക്കുക. അക്രമ സാധ്യത മുൻനിർത്തിയുള്ള രഹസ്യാന്വേഷണ റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിക്കും.
കോടതിയുടെ കൂടി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനി ജയിൽ മാറ്റം നടക്കൂ എന്ന വിശദീകരണമാണ് പൊലീസ് വൃത്തങ്ങൾ അനൗദ്യോഗികമായി നല്കുന്നത്.എന്നാൽ ഇതിൽ യാതൊരു ഒത്തുകളിയുമില്ലെന്നുംഅവർ വ്യക്തമാക്കുന്നു. വിയ്യൂർ ജയിലിൽ നിസാമിന് സുഖവാസമെന്ന തരത്തിൽ മുൻപ് വാർത്തകൾ വന്നിരുന്നു. ഇപ്പോഴത്തെ നീക്കവും അതിന്റെ ഭാഗമാണ് എന്ന സംശയവും ഇതിനകം ശക്തമായിട്ടുണ്ട്.
കാപ്പ ചുമത്തപ്പെട്ട് സ്വന്തം ജില്ലയിൽ തന്നെ കഴിയുന്ന ഏക പ്രതിയും ഈ ബീഡി കമ്പനി ഉടമയാണ്. ബന്ധുക്കൾക്ക് വന്ന് കാണാനും നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താനും നിസാമിന് അവസരമൊരുക്കാനാണ് ഈ നടപടിയെന്ന് ആക്ഷേപമുണ്ട്. ഈ സൗകര്യം ഇയാൾ കൃത്യമായി ഉപയോഗിക്കുന്നുമുണ്ട്. കാപ്പ ചുമത്തിയത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പ്രത്യേക ഹർജി നൽകാൻ ഒരുങ്ങുകയാണ് കിങ്‌സ് ഗ്രൂപ്പ് ഉടമ. ദണ്ഡപാണി അസോസിയേറ്റ്‌സ് കൈകാര്യം ചെയ്യുന്ന ഈ കേസിന്റെ ഗതി അനുസരിച്ചിരിക്കും നിസാമിന്റെ ജയിൽ മാറ്റം. അതിന് വേണ്ടി പൊലീസ് ഉദ്യോഗസ്ഥർ സമയം നീട്ടി നല്കുകയാണെന്ന ആരോപണവും വിവിധ കോണുകളിൽ ശക്തമാണ്.