മുംബൈ: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അറസ്റ്റിൽ. മേഘ്വാടി ഡിവിഷനിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായ സുജാത പാട്ടീലാണ് എസിബിയുടെ പിടിയിലായത്.

ഒരു പരാതിക്കാരനിൽ നിന്ന് സുജാത ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരാതിക്കാരി അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിച്ചു. എസിബിയുടെ നിർദ്ദേശ പ്രകാരം ഓഫീസിൽ എത്തി പണം കൈമാറുന്നതിനിടെയാണ് അറസ്റ്റ്.

സുജാത പാട്ടീലിന്റെ കൈയിൽനിന്നും എസിബി 40,000 രൂപ പിടിച്ചെടുത്തു