- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചനെ കുത്തിയ ശേഷം വനത്തിൽ ഒളിച്ചു; ഭാര്യയെ ഫോൺ ചെയ്യാൻ പുറത്തിറങ്ങി വഴിയിൽ കണ്ട വയോധികനോട് മൊബൈൽ ചോദിച്ചെങ്കിലും കിട്ടിയില്ല; വികാരി മരിച്ചെന്നറിഞ്ഞപ്പോൾ ആത്മഹത്യാ ശ്രമം; മുണ്ട് കീറി നിലത്ത് വീണതും നിരാശനാക്കി; പള്ളി മുറിയിലെത്തി ജീവിതം അവസാനിപ്പിക്കാൻ ഉറച്ചുള്ള യാത്രയിൽ പിടിയിലായി; മലയാറ്റൂർ കൊലയിൽ സങ്കടവും കുറ്റബോധവും മറച്ചുവയ്ക്കാതെ കപ്യാർ ജോണി വട്ടക്കാടന്റെ കുറ്റസമ്മത മൊഴി
കൊച്ചി: അച്ചനെ കുത്തിയ ശേഷം ഒന്നാം സ്ഥാനത്തിനടുത്തെ വനത്തിൽ ഒളിച്ചു. വൈകിട്ട് 5 മണിയായപ്പോഴേക്കും സ്ഥിതിഗതികളറിയാൻ ഭാര്യയെ മൊബൈലിൽ വിളിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നാം സ്ഥാനത്തിനടുത്തെ പാതയിലത്തി. വഴിയിൽ കണ്ട വയോധികനോട് മൊബൈൽ ചോദിച്ചപ്പോൾ മകൻ വിലക്കി. ഇതിനിടയിൽ അച്ചൻ മരിച്ചെന്നറിഞ്ഞു. മനോവിഷമത്തിൽ കാട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ മുണ്ട് കീറി നിലംപതിച്ചു. പിടിയിലായത് പള്ളിയിലെ മുറിയിലെത്തി ജീവിതം അവസാനിപ്പിക്കാനുറച്ചുള്ള യാത്രയിൽ. ഫാ.സേവ്യറിനെ കുത്തിയ ശേഷം താൻ ഒളിവിലായിരുന്ന സമയത്തെ സംഭവപരമ്പരയെക്കുറിച്ച് പള്ളിയിലെ മുൻ കപ്യാർ ജോണി വട്ടേക്കാടൻ പൊലീസിനോട് വെളിപ്പെടുത്തിയ വവിരങ്ങൾ ഇങ്ങനെയാണ്. ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലുള്ള ദേഷ്യവും സങ്കടവും മൂലം ഫാ. സേവ്യറിനെ ഭീഷിണിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് എത്തിയതെന്നും അതുകൊണ്ടൈാണ് തുടയ്ക്ക് കുത്തിതെന്നും അച്ചൻ മരിച്ചത് മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചെന്നും തുടർന്നാണ് ആത്മഹത്യചെയ്യാൻ ഒരുമ്പെട്ടതെന്നും ചോദ്യം ചെയ്യലിൽ ജോണി പൊലീസിനോട് വ്യക്തമാക്ക
കൊച്ചി: അച്ചനെ കുത്തിയ ശേഷം ഒന്നാം സ്ഥാനത്തിനടുത്തെ വനത്തിൽ ഒളിച്ചു. വൈകിട്ട് 5 മണിയായപ്പോഴേക്കും സ്ഥിതിഗതികളറിയാൻ ഭാര്യയെ മൊബൈലിൽ വിളിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നാം സ്ഥാനത്തിനടുത്തെ പാതയിലത്തി. വഴിയിൽ കണ്ട വയോധികനോട് മൊബൈൽ ചോദിച്ചപ്പോൾ മകൻ വിലക്കി. ഇതിനിടയിൽ അച്ചൻ മരിച്ചെന്നറിഞ്ഞു. മനോവിഷമത്തിൽ കാട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ മുണ്ട് കീറി നിലംപതിച്ചു. പിടിയിലായത് പള്ളിയിലെ മുറിയിലെത്തി ജീവിതം അവസാനിപ്പിക്കാനുറച്ചുള്ള യാത്രയിൽ.
ഫാ.സേവ്യറിനെ കുത്തിയ ശേഷം താൻ ഒളിവിലായിരുന്ന സമയത്തെ സംഭവപരമ്പരയെക്കുറിച്ച് പള്ളിയിലെ മുൻ കപ്യാർ ജോണി വട്ടേക്കാടൻ പൊലീസിനോട് വെളിപ്പെടുത്തിയ വവിരങ്ങൾ ഇങ്ങനെയാണ്. ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലുള്ള ദേഷ്യവും സങ്കടവും മൂലം ഫാ. സേവ്യറിനെ ഭീഷിണിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് എത്തിയതെന്നും അതുകൊണ്ടൈാണ് തുടയ്ക്ക് കുത്തിതെന്നും അച്ചൻ മരിച്ചത് മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചെന്നും തുടർന്നാണ് ആത്മഹത്യചെയ്യാൻ ഒരുമ്പെട്ടതെന്നും ചോദ്യം ചെയ്യലിൽ ജോണി പൊലീസിനോട് വ്യക്തമാക്കി.
പൊലീസിനോട് ജോണി പറഞ്ഞ മൊഴിയുടെ പ്രധാന ഭാഗങ്ങൾ ചുവടെ.. ഭാര്യയുടെ മൊബൈൽ നമ്പർ കാണാപാഠമായിരുന്നു.ഒന്നാം സ്ഥാനത്തെ പാതയിൽക്കൂടി വരുന്ന ആരൊടെങ്കിലും മൊബൈൽ വാങ്ങി വിളിക്കാമെന്നായിരുന്നു കണക്കൂട്ടൽ.ആദ്യം കണ്ണിൽപ്പെട്ടത് ഇതുവഴിയെത്തിയ പ്രായമായ ആളെയായിരുന്നു.അയാളോട് ഫോൺ ചോദിക്കുന്നത് പിന്നാലെയെത്തിയ മകൻ കേട്ടു. എന്നേ മനസ്സിലായിട്ടാണോ എന്നറിയില്ല,ഫോൺ നൽകരുതെന്ന് ആയാൾ പിതാവിനോട് നിർദ്ദേശിക്കുന്നത് കേട്ടു.ഈയവസരത്തിൽ ഇയാളുടെ പരിചയക്കാരനെത്തിനെത്തി അച്ചൻ മരിച്ചു എന്നറിയിക്കുന്നത് കേട്ടു. ഇത് കേട്ടപ്പോൾ സമനില തെറ്റിയപോലെ തോന്നി. കാട്ടിലേക്കോടി.സങ്കടവും കുറ്റബോധവും സഹിക്കാൻ കഴിഞ്ഞില്ല.
ഉടുത്തിരുന്ന മുണ്ടഴിച്ച്് ഒന്നാം സ്ഥാനത്തിനടുത്തെ മരത്തിൽക്കെട്ടി തൂങ്ങിച്ചാവാൻ നോക്കി.മുണ്ട് കീറി നിലം പതിച്ചു.വീഴ്ചയിൽ നിന്നും എഴുന്നേൽക്കാൻ പാടുപെട്ടു.നെഞ്ചടിച്ചായിരുന്നുവീണത്.ഇവിടെ നിന്നും എഴുന്നേറ്റ് നിന്നിരുന്ന തിന്റെ മറുവശത്തെ വനഭാഗത്തേക്ക് നടന്നു.മാനസിക ക്ലേശത്താലും ദാഹത്താലും വലഞ്ഞു.രാത്രി ഒന്നാം സ്ഥാനത്തിനടുത്തെ പാതയ്ക്ക് സമീപം കഴിച്ചുകൂട്ടി. നേരം പുലർന്നതോടെ ദാഹം അസഹ്യമായി. മലമുകളിൽ പള്ളിയിലെ മുറിയിൽ എത്തി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു.പൊലീസിന്റെയോ നാട്ടുകാരുടെയോ പിടിയിൽപ്പെട്ടാൽ ഇത് സാദ്ധ്യമാവില്ലന്ന് ഉറപ്പുണ്ടായിരുന്നു. ഉച്ചയായപ്പോഴേക്കും ദാഹവും വിശപ്പും മാനസീക ക്ലേശവും മൂലം ഒരടിപോലൂം നടക്കാൻ വയ്യാത്ത അവസ്ഥയായി.തുടർന്നാണ് വെള്ളം കുടിക്കാൻ ഒന്നാം സ്ഥാനത്തെത്തിയതും പൊലീസ് പിയിലായതും.
വ്യാഴാഴ്ച 5 മണിയോടെ ജോണി ഒന്നാം സ്ഥാനത്തെത്തിയ കാര്യം ശരിയാണെന്ന് പൊലീസും സ്ഥിരീകരിച്ചു. ഇവിടെ ഫോൺവിളിക്കാൻ ശ്രമിക്കുന്നതിനിടെ ജോണിയെ തിരിച്ചറിഞ്ഞ യുവാവ് ഉടൻ വിവരം സമീപത്തുണ്ടായിരുന്ന പൊലീസ് സംഘത്തെ അറിയിച്ചിരുന്നു. പൊലീസംഘം എത്തിയപപ്പോഴേക്കും ഇയാൾ അപ്രത്യക്ഷനായിരുന്നു. തന്റെ കൈപ്പിഴ മൂലം ഫാ.സേവ്യർ കൊല്ലപ്പെട്ടതിൽ ഇയാൾ കടുത്ത മാനസീക സമ്മർദ്ധത്തിലായിരുന്നെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ആക്രണത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ഇയാൾ നിരവധി വിതുമ്പിയെന്നും സംസാരം നിലച്ചുപോയെന്നുമാണ് പുറത്തായ വിവരം.
ഇന്ന് രാവിലെ ഇയാളെ കോടതിയിൽ ഹാജരാക്കും. കാലടി സ്‌റ്റേഷനിലുള്ള ജോണിയെ മെഡിക്കൽ പരിശോധനകൾക്ക് ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.