- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്പന്നരെ വിളിച്ചുവരുത്തി കുഴിയിൽ ചാടിച്ച് ലക്ഷങ്ങൾ സമ്പാദിച്ച പെൺകുട്ടിയെ ഇന്നലെ കൊച്ചി പൊലീസ് പിടികൂടിയത് മൂന്ന് കൊല്ലം മുമ്പ് സെറ്റിൽ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ; പൊലീസ് വിളിച്ചപ്പോൾ ധൈര്യപൂർവ്വം എത്തിയ പെൺകുട്ടി അറസ്റ്റ് ഉറപ്പായപ്പോൾ സ്റ്റേഷനിൽ വച്ച് സിംകാർഡ് നശിപ്പിച്ച് തെളിവുകൾ മുക്കി
കൊച്ചി: മുറിയിൽ ഒന്നിച്ചു താമസിച്ച ശേഷം യുവതി വ്യാപാരിയുടെ പണവും കാറുമായി കടന്നുകളഞ്ഞ കേസ് ഒതുക്കിയതുകൊച്ചി സിറ്റിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ. ഒരു വർഷം മുൻപു സർവീസിൽ നിന്നു വിരമിച്ച ഈ ഉദ്യോഗസ്ഥൻ അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കുകയായിരുന്നു. പഴയ കേസുകൾ പൊടിതട്ടിയെടുക്കാനുള്ള കേരളാ പൊലീസിന്റെ നീക്കമാണ് ഈ കള്ളക്കളി പൊളിച്ചത്. ഇതോടെ മുറിയിൽ ഒന്നിച്ചു താമസിച്ച ശേഷം പണവും കാറുമായി കടന്നുകളഞ്ഞ കേസിലെ പ്രതി പൊലീസ് വലയിൽ കുടുങ്ങി. ചോദ്യം ചെയ്യാനായി തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തപ്പെട്ട പ്രതി കവിത, അറസ്റ്റിനുള്ള നീക്കമറിഞ്ഞു സ്വന്തം മൊബൈൽ ഫോണിലെ സിം കാർഡ് പൊലീസ് സ്റ്റേഷനിൽ നശിപ്പിച്ചു. ഫാണിലെ കോൾ വിശദാംശങ്ങൾ പുറത്തുവരാതിരിക്കാനായിരുന്നു ഇതെന്നാണു പൊലീസ് നിഗമനം. വനിതാ പൊലീസുകാർ ദേഹപരിശോധന നടത്തിയിട്ടും സിം കണ്ടെത്താൻ കഴിഞ്ഞില്ല. 2013 ജൂലൈയിൽ നടന്ന സംഭവത്തിൽ ആലപ്പുഴ പഴവീട് അമ്പലത്തിനു സമീപം മലയിൽ കവിത (35), കണ്ണൂർ നുച്ചാട് മണിപ്പാറ കൊട്ടയ്ക്കാട്ട് അനീഷ് (31) എന്നിവരെയാണു നോർ
കൊച്ചി: മുറിയിൽ ഒന്നിച്ചു താമസിച്ച ശേഷം യുവതി വ്യാപാരിയുടെ പണവും കാറുമായി കടന്നുകളഞ്ഞ കേസ് ഒതുക്കിയതുകൊച്ചി സിറ്റിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ. ഒരു വർഷം മുൻപു സർവീസിൽ നിന്നു വിരമിച്ച ഈ ഉദ്യോഗസ്ഥൻ അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കുകയായിരുന്നു. പഴയ കേസുകൾ പൊടിതട്ടിയെടുക്കാനുള്ള കേരളാ പൊലീസിന്റെ നീക്കമാണ് ഈ കള്ളക്കളി പൊളിച്ചത്. ഇതോടെ മുറിയിൽ ഒന്നിച്ചു താമസിച്ച ശേഷം പണവും കാറുമായി കടന്നുകളഞ്ഞ കേസിലെ പ്രതി പൊലീസ് വലയിൽ കുടുങ്ങി.
ചോദ്യം ചെയ്യാനായി തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തപ്പെട്ട പ്രതി കവിത, അറസ്റ്റിനുള്ള നീക്കമറിഞ്ഞു സ്വന്തം മൊബൈൽ ഫോണിലെ സിം കാർഡ് പൊലീസ് സ്റ്റേഷനിൽ നശിപ്പിച്ചു. ഫാണിലെ കോൾ വിശദാംശങ്ങൾ പുറത്തുവരാതിരിക്കാനായിരുന്നു ഇതെന്നാണു പൊലീസ് നിഗമനം. വനിതാ പൊലീസുകാർ ദേഹപരിശോധന നടത്തിയിട്ടും സിം കണ്ടെത്താൻ കഴിഞ്ഞില്ല. 2013 ജൂലൈയിൽ നടന്ന സംഭവത്തിൽ ആലപ്പുഴ പഴവീട് അമ്പലത്തിനു സമീപം മലയിൽ കവിത (35), കണ്ണൂർ നുച്ചാട് മണിപ്പാറ കൊട്ടയ്ക്കാട്ട് അനീഷ് (31) എന്നിവരെയാണു നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
തീർപ്പാക്കിയ കേസുകളുടെ കൂട്ടത്തിൽ പൊലീസ് രേഖകളിലുണ്ടായിരുന്ന കേസാണു സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജിയുടെ നേതൃത്വത്തിൽ വീണ്ടും പരിശോധിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണം പോലും നടത്താതെ കേസ് മരവിപ്പിച്ചതു കൊച്ചി സിറ്റിയിലെ അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന വിവരവും പുറത്തുവന്നു. ഇദ്ദേഹം ഒരു വർഷം മുൻപു സർവീസിൽ നിന്നു വിരമിച്ചു. ഈ ഉദ്യോഗസ്ഥനെതിരേയും അന്വേഷണം വരും. സ്ഥിരം തട്ടിപ്പ് സംഘത്തെ രക്ഷിക്കാനാണ് ഇയാൾ ഒത്താശ ചെയ്‌തെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.
കോലഞ്ചേരി സ്വദേശിയായ കരാറുകാരനൊപ്പം കലൂർ ഐഎംഎ ഹൗസിൽ താമസിച്ച ശേഷമാണ് ഇയാളുടെ കാറും 80,000 രൂപയുമായി കവിതയും ഇവർ വിളിച്ചുവരുത്തിയ അനീഷും കടന്നത്. കവിതയെക്കൂടാതെ കരാറുകാരനൊപ്പം ദിവ്യ എന്ന പേരിൽ മറ്റൊരു യുവതിയുമുണ്ടായിരുന്നു. സംഭവം നടന്നു നാലാംദിവസം കലൂർ സ്റ്റേഡിയം പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി. രണ്ടു ദിവസത്തിനു ശേഷം നോർത്ത് എസ്‌ഐയുടെ പേരിൽ ഒരു തപാൽ കവറിൽ കാറിന്റെ താക്കോലും ഒപ്പമൊരു കുറിപ്പും ലഭിച്ചു. സ്റ്റേഡിയം പരിസരത്ത് ഉപേക്ഷിക്കപ്പെട്ട കാറിന്റെ താക്കോലാണെന്നു മാത്രമായിരുന്നു കുറിപ്പ്. എന്നാൽ പണം മടക്കി നൽകിയില്ല. കേസ് അന്വേഷണം അവസാനിക്കുകയും ചെയ്തു.
കേസ് തീർന്നെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു തിങ്കളാഴ്ച സ്റ്റേഷനിലേക്കു വിളിച്ചുവരുത്തുമ്പോൾ കവിത. എന്നാൽ അനീഷിനെക്കൂടി വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റിമാൻഡിലുള്ള പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് അറിയിച്ചു.